scorecardresearch

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടു’മായി പ്രണവ് മോഹൻലാൽ

പേരിൽ മാത്രമേ സിനിമയ്ക്ക് മോഹൻലാലിന്റെ സിനിമയുമായി സാമ്യമുളളൂ

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടു’മായി പ്രണവ് മോഹൻലാൽ

ആദിക്കുശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്നാണ് സിനിമയുടെ പേര്. അരുൺ ഗോപിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.

മോഹൻലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ൽ പുറത്തിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്’. ‘സാഗർ ഏലിയാസ് ജാക്കി’ എന്ന മോഹൻലാലിന്റെ കഥാപാത്രം അദ്ദേഹത്തെ താര സിംഹാസനത്തിലിരുത്തി. 31 വർഷങ്ങൾക്കുശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ് എത്തുമ്പോൾ അത് ഒരു ഡോണിന്റെ കഥയല്ലെന്ന് എടുത്തു പറയേണ്ടതാണ്. പേരിൽ മാത്രമേ സിനിമയ്ക്ക് മോഹൻലാലിന്റെ സിനിമയുമായി സാമ്യമുളളൂ.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ ഇതൊരു ഡോൺ സ്റ്റോറിയല്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ സംഘട്ടനം സൂപ്പർ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌നാണ്. അതിനാൽ തന്നെ സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നതിൽ സംശയം വേണ്ട.

ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാമറ അഭിനന്ദൻ രാമാനുജൻ. സംഗീതം ഗോപി സുന്ദറിന്റേതാണ്. എഡിറ്റിങ് വിവേക് ഹർഷനാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Pranav mohanlal new movie title announced by mohanlal