പ്രണവ് മോഹൻലാൽ ആദ്യമായി നായകനായെത്തുന്ന ചിത്രത്തിനു പേരായി. ‘ആദി’ എന്നാണ് ചിത്രത്തിന്റെ പേര്. തിരുവനന്തപുരത്ത് നടന്ന പൂജ ചടങ്ങിലാണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തിറക്കിയത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ചടങ്ങിൽ പുറത്തുവിട്ടു. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ.

കുടുംബ സമേതമാണ് മോഹൻലാൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ഏറെ നാളുകളായുളള കാത്തിരിപ്പിനു ശേഷമാണ് പ്രണവ് ചിത്രത്തിന്റെ പൂജ നടന്നത്. മോഹൻലാലിന്റെ പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകം സിനിമയുടെ ടീസറിന്റെ പ്രദർശനവും ഒടിയൻ സിനിമയുടെ പൂജയും ഇതോടൊപ്പം നടന്നു. പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനും പ്രണവ് നായകനാവുന്ന ജീത്തു ജോസഫ് ചിത്രവും ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. മഞ്ജു വാര്യരാണ് ഒടിയനിൽ മോഹൻലാലിന്റെ നായിക.

Read More: പ്രണവിന്റെ നായിക പുതുമുഖമോ? ജീത്തു ജോസഫ് പറയുന്നു

pranav mohanlal, aadhi

അതേസമയം, പ്രണവ് ചിത്രത്തിൽ നായിക ആരാണെന്നോ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കെയാണെന്നോ സംബന്ധിച്ച് ഒരു വിവരവും അണിയറ പ്രവർത്തകർ പുറത്തുവിട്ടില്ല. ജീത്തു ജോസഫ് ചിത്രത്തിനായി കുറേ മാസമായി പ്രണവ് വിദേശത്ത് പരിശീലനത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ചിത്രം ഫാമിലി ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

;

pranav mohanlal, aadhi

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ