കന്നി സിനിമയായ ആദിയുടെ വിജയമാഘോഷിക്കാന്‍ കാത്തുനില്‍ക്കാതെ കറങ്ങിനടപ്പാണ് നായകന്‍ പ്രണവ് മോഹന്‍ലാല്‍. തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടി നേടി മുന്നേറുകയാണ് ചിത്രം. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നേയില്ലെന്ന മട്ടില്‍ ഹിമാലയത്തിലേക്ക് തിരിച്ച പ്രണവിനെ ഇപ്പോള്‍ ഋഷികേശില്‍ വച്ച് ഒരു മലയാളി യാത്രാ സംഘം കണ്ടുമുട്ടിയിരിക്കുന്നു.

Read More: ‘ആദി’യുടെ ആഘോഷങ്ങളിൽനിന്നു വിട്ട് പ്രണവ് മോഹൻലാൽ ഹിമാലയത്തിൽ; ചിത്രങ്ങൾ

ഋഷികേശില്‍ വച്ച് അവിചാരിതമായി ഒരു ജിന്നിനെ കണ്ടുമുട്ടിയെന്നാണ് ജിബിന്‍ ജോസഫ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. താരജാഡയില്ലാത്ത ഒന്നൊന്നര് ജിന്ന് എന്നാണ് പ്രണവിനെ ഇദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.

ജിബിന്‍ ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പേ ഹിമാലയത്തിലേക്ക് പ്രണവ് യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ടെന്ന് ആദിയുടെ സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. തന്റെ ആദ്യ സിനിമയുടെ പ്രേക്ഷക പ്രതികരണം എന്താണെന്ന് അറിയാന്‍ എല്ലാ പുതുമുഖ നടന്മാര്‍ക്കും ആകാംക്ഷ ഉണ്ടാകും. പക്ഷേ പ്രണവ് മോഹന്‍ലാലിന് അത് തീരെയില്ല. ഹിമാലയത്തില്‍നിന്നു നേരത്തേ ലഭിച്ച ചിത്രങ്ങളില്‍ പ്രണവ് വളരെ സന്തോഷവാനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ