വലിയ യാത്രാപ്രിയനാണ് പ്രണവ് മോഹൻലാൽ. യാത്ര ചെയ്യാനുള്ള അവസരങ്ങളൊന്നും പ്രണവ് പാഴാക്കാറില്ല.പുതിയ ചിത്രം ഹൃദയം തിയേറ്ററിലും ടിടി പ്ലാറ്റ്ഫോമിലുമൊക്കെ റിലീസ് ചെയ്ത് മികച്ച പ്രേക്ഷകപ്രതികരണം നേടികൊണ്ടിരിക്കുമ്പോൾ വീണ്ടും ട്രാവൽ ബാഗും തൂക്കി യാത്രയിലാണ് പ്രണവ്.
ഹിമാചൽ പ്രദേശിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രണവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. സ്പിതി താഴ്‌വരയിൽ നിന്നും പാർവതി വാലിയിൽ നിന്നുള്ള ചിത്രവുമൊക്കെ പ്രണവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
Read more: ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ;’ വൈറലായി വിഡിയോ
പ്രണവ് നായകനായെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. കല്യാണി പ്രിയദർശനും ദർശനയുമാണ് ചിത്രത്തിലെ നായികമാർ. നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് നിർമ്മിച്ച ചിത്രം കൂടിയാണ് ‘ഹൃദയം’. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമ്മിച്ചത്.