കൊച്ചി: മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ ദിവസമെത്തി. താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ ചിത്രത്തിന്റെ ചിത്രീകരരണം ഇന്ന് എറണാകുളത്ത് ആരംഭിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒമ്പതാമത്തെ ചിത്രം കൂടിയായ ‘ആദി’യില്‍ ഗിത്താറിസ്റ്റിന്റെ കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നതെന്നാണ് സൂചന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

pranav mohanlal, aadhi

2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ മേജര്‍രവി ചിത്രം പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കിയിട്ടുണ്ട്. സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ രെു ഗാനത്തിലും കുഞ്ഞുവേഷത്തില്‍ പ്രണവ് എത്തിയിരുന്നു.

pranav mohanlal, aadhi

ജീത്തു ജോസഫിന്റെ രണ്ടു ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസം എന്ന ചിത്രത്തിലും ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലുമാണ് സഹസംവിധായകനായത്.

pranav mohanlal, aadhi

pranav mohanlal, aadhi

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ