മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകത്തിലെ “ജിമിക്കി കമ്മല്‍” എന്ന ഗാനത്തിന് ചുവടുവെച്ച് മകനായ പ്രണവ്. പ്രണവ് മോഹന്‍ലാല്‍ നായകന്‍ ആകുന്ന ആദിയുടെ ഷൂട്ടിങ്ങ് സെറ്റിലാണ് ഡാന്‍സ് നടന്നത്.
തിരുവോണ ദിനത്തില്‍ ആദിയുടെ സെറ്റില്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ചേര്‍ന്നാണ് ഡാന്‍സ് നടത്തിയത്. ഒപ്പം ഡാന്‍സ് കളിക്കാനായി പ്രണവ് മോഹന്‍ലാലുമെത്തി. ഒട്ടേറെ വേര്‍ഷനുകളും ഈ പാട്ടിനൊത്തുള്ള ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും “ജിമ്മിക്കി കമ്മല്‍” തരംഗമായി മാറിയതിന് പിന്നാലെയാണ് പ്രണവും കൂട്ടരും നൃത്തവുമായി രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ