മോഹൻലാലും മകൻ പ്രണവും ഒന്നിച്ചെത്തുന്ന വേദികളും ചിത്രങ്ങളും വളരെ കുറവാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും പ്രൊഫൈലില്ലെന്നു തന്നെ പറയാം. പ്രണവും മോഹൻലാലും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫാൻസ് പേജുകളിലൂടെയാണ് ചിത്രം ശ്രദ്ധ നേടുന്നത്.
പ്രണവിനൊപ്പം ഭക്ഷണം പാകം ചെയ്യുന്ന മോഹൻലാലിനെ ചിത്രത്തിൽ കാണാം. പാകം ചെയ്യുക മാത്രമല്ല ഒന്നിച്ചിരുന്ന് ഭക്ഷണവും കഴിക്കുന്നുണ്ട്.
യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന പ്രണവ് യുറോപ്പ് ട്രിപ്പിലായിരുന്നു.കഴിഞ്ഞദിവസം പ്രണവ് തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച റീൽ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഹൃദയ’ത്തിനു ശേഷം പ്രണവ് മറ്റു ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ജിത്തു ജോസഫിന്റെ ‘റാം’ ആണ് മോഹൻലാലിന്റെ പുതിയ ചിത്രം. തൃഷ നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായിട്ടുണ്ട്. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ നാളെ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു.