പ്രണവ് മോഹൻലാൽ നായകനാവുന്ന ആദി സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിൽ ലൈവായാണ് ഓഡിയോ റിലീസ് ചെയ്തത്. ഓഡിയോ ലോഞ്ച് നിർവഹിച്ച മോഹൻലാൽ ആദിക്ക് ആശംസകളും നേർന്നു. ആന്റണി പെരുമ്പാവൂരും ആദിയുടെ അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ഓഡിയോ ലോഞ്ചിൽ ആരാധകർ ശ്രദ്ധിച്ചത് ലാലേട്ടനെയായിരുന്നു. ഒടിയൻ ലുക്കൊക്കെ മാറി പഴയ ലാലേട്ടനെയാണ് ഓഡിയോ ലോഞ്ചിൽ കണ്ടത്. ഒടിയൻ സിനിമയിലെ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിനുവേണ്ടിയാണ് മോഹൻലാൽ ഭാരം കുറച്ചത്. ഒടിയൻ ലുക്കിൽ മോഹൻലാൽ ആദ്യം അവതരിച്ചത് കൊച്ചി ഇടപ്പളളിയിലെ മൈ ജിയുടെ ഷോറൂം ഉദ്ഘാടനത്തിനായിരുന്നു.

മോഹൻലാലിന്റെ ഒടിയൻ ലുക്ക് കണ്ട് ആരാധകർ ഒന്നടങ്കം ഞെട്ടിയിരുന്നു. ഇതിനുപിന്നാലെ സ്പെഷ്യൽ ഇഫക്ടിന്റെ സഹായത്തോടെയാണ് മോഹൻലാൽ രൂപമാറ്റം നടത്തിയതെന്ന് വാർത്തകൾ പരന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ