Prakashan Parakkatte OTT: ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. സീ 5ൽ ആണ് പ്രകാശൻ പറക്കട്ടെ സ്ട്രീം ചെയ്യുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഹിറ്റ് മേക്കേഴ്സ് എന്റർടെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നിവയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മനു മഞ്ജിത്തിന്റെയും ബികെ ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകി.