scorecardresearch

'ഒടിയ'ന് ശേഷം പ്രകാശ് രാജ് അഭിനയിക്കുന്ന മലയാള ചിത്രം

ഡോക്ടര്‍ ഇനായത് ഖാന്‍ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്.

ഡോക്ടര്‍ ഇനായത് ഖാന്‍ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prakash Raj

മോഹന്‍ലാല്‍ നായകനാകുന്ന 'ഒടിയന്‍' എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിന് ശേഷം വീണ്ടും മലയാളത്തില്‍ വരവറിയിച്ച് പ്രകാശ് രാജ്. ഇത്തവണ പൃഥ്വിരാജ് ചിത്രത്തിലെ വില്ലനായാണ് വരവ്.

Advertisment

പൃഥ്വിരാജ് സോണി പിക്ച്ചേര്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'നയനി'ലാണ് പ്രകാശ് രാജ് എത്തുന്നത്‌.   പ്രകാശ് രാജിന്റെ ചിത്രമടങ്ങുന്ന പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്. ഡോക്ടര്‍ ഇനായത് ഖാന്‍ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്.

ചിത്രത്തിലെ നായികയായി എത്തുന്നത് പഞ്ചാബി നടി വാമിഖ ഗബ്ബിയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മംമ്താ മോഹന്‍ദാസാണ്. ആനി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്.

Advertisment

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 'നയന്‍'. അടുത്തിടെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കു വച്ചിരുന്നു. നിത്യാ മോനോനും പാര്‍വ്വതിയും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുളള വിവരങ്ങള്‍ അധികം വൈകാതെ അറിയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.

'നയന്‍' ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായിരിക്കും. മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത സയന്‍സ് ഫിക്ഷന്‍ ജോണര്‍ വിഭാഗത്തില്‍ വലിയൊരു ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജനാണ്.

പൃഥ്വിരാജും സുപ്രിയയും ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ചത്. ഈ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഒപ്പമാണ് രാജ്യാന്തരനിര്‍മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സ് കൈകോര്‍ത്തത്.

Prakash Raj Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: