പ്രകാശ് രാജ് വീണ്ടും വിവാഹിതനായി; മകന്റെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തിൽ താരം

വിവാഹ വാർഷിക ദിനത്തിൽ തന്റെ മുന്നിൽ വച്ച് അച്ഛനും അമ്മയും വീണ്ടും വിവാഹിതരാകണമെന്നായിരുന്നു മകൻ വേദാന്തിന്റെ ആഗ്രഹം

prakash raj, actor, ie malayalam

വിവാഹ വാർഷിക ദിനത്തിൽ മകന്റെ ആഗ്രഹം നിറവേറ്റാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പ്രകാശ് രാജ്. ഇന്നലെയായിരുന്നു താരത്തിന്റെ 11-ാം വിവാഹ വാർഷികം. വിവാഹ വാർഷിക ദിനത്തിൽ തന്റെ മുന്നിൽ വച്ച് അച്ഛനും അമ്മയും വീണ്ടും വിവാഹിതരാകണമെന്നായിരുന്നു മകൻ വേദാന്തിന്റെ ആഗ്രഹം. മകന്റെ ആഗ്രഹം പോലെ ഭാര്യ പൊനി വർമ്മയെ പ്രകാശ് രാജ് വീണ്ടും വിവാഹം കഴിച്ചു.

ഇത്തവണത്തെ വിവാഹത്തിന് ചില പ്രത്യേകതകൾ കൂടിയുണ്ടായിരുന്നു. തന്റെ മക്കളായ വേദാന്ത്, മേഘ്ന, പൂജ എന്നിവരുടെയും ചെറു മക്കളുടെയും സാന്നിധ്യത്തിലായിരുന്നു പ്രകാശ് രാജിന്റെ വിവാഹം. മക്കളുടെ മുന്നിൽവച്ച് ഇരുവരും വിവാഹ മോതിരം കൈമാറുകയും ചുംബിക്കുകയും ചെയ്തു. മകന്റെ ആഗ്രഹം സാധിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രകാശ് രാജ് ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

വിവാഹ വാർഷിക ദിനത്തിൽ പ്രകാശ് രാജ് ട്വിറ്ററിലൂടെ ഭാര്യ പൊനി വർമ്മയ്ക്ക് ആശംസകൾ നേർന്നിരുന്നു. വിവാഹ ദിനത്തിലെ ചിത്രം പങ്കുവച്ചാണ് പ്രകാശ് രാജ് വിവാഹ വാർഷികാശംസകൾ നേർന്നത്.

2009 ൽ ലളിതയുമായുളള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് പൊനി വർമ്മയെ പ്രകാശ് രാജ് വിവാഹം കഴിക്കുന്നത്. ഇരുവരുടെയും മകനാണ് വേദാന്ത്. മേഘ്ന, പൂജ എന്നിവർ ആദ്യ വിവാഹത്തിലെ മക്കളാണ്.

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൽ സെൽവൻ ചിത്രത്തിലാണ് പ്രകാശ് രാജ് ഇപ്പോൾ അഭിനയിക്കുന്നത്.

Read More: ഒക്കത്തിരുന്ന് പൊട്ടിച്ചിരിച്ച് മഹാലക്ഷ്മി, അരികിൽ മീനാക്ഷി; ഓണചിത്രവുമായി ദിലീപ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prakash raj got married again

Next Story
വീട്ടിലെ ആപ്പിൾ തോട്ടം പരിചയപ്പെടുത്തി പ്രീതി സിന്റ; കർഷക ആയതിൽ അഭിമാനമെന്ന് താരംPreity Zinta, Preity Zinta family, Apple Graden, Preity Zinta Shimla, Preity Zinta husband, Preity Zinta videos, പ്രീതി സിന്റ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express