/indian-express-malayalam/media/media_files/uploads/2023/08/Prakash-Raj.jpg)
ഐഎസ്‍ആർഒയെയും ശാസ്ത്രജ്ഞരെയും പരിഹസിക്കുന്ന ട്വീറ്റിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയരുകയാണ്
തെന്നിന്ത്യൻ നടൻ പ്രകാശ് രാജിന്റെ ട്വീറ്റ് വിവാദത്തിൽ. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3നെ കുറിച്ച് പരിഹാസരൂപേണയുള്ള പ്രകാശ് രാജിന്റെ ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. ഒരു ദേശീയ വിഷയത്തെ രാഷ്ട്രീയവത്കരിച്ചു എന്ന ആരോപണവുമായി താരത്തിനെതിരെ ഒട്ടേറെ ആളുകൾ രംഗത്തെത്തുന്നുണ്ട്.
ചന്ദ്രയാൻ 3 ദൌത്യത്തിലെ വിക്രം ലാൻഡറിനെ പരിഹസിച്ചുക്കൊണ്ടായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. ‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനിൽനിന്ന് വിക്രം ലാൻഡർ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്ന കുറിപ്പോടെ, മുണ്ട് മടക്കിക്കുത്തി ഷർട്ട് ഇട്ടൊരാൾ ചായ അടിക്കുന്ന ചിത്രമാണു പ്രകാശ് രാജ് എക്സിൽ (ട്വിറ്റർ) പങ്കുവച്ചത്.
ഐഎസ്‍ആർഒയെയും ശാസ്ത്രജ്ഞരെയും പരിഹസിക്കുന്ന ട്വീറ്റിനെതിരെ പലരും രംഗത്തെത്തി. തൊട്ടുപിന്നാലെ ഐ എസ് ആർ ഒ ശാസ്ത്രജ്ഞരും ജീവനക്കാരും മറുപടിയുമായി എത്തിയിട്ടുണ്ട്. ഒരു വ്യക്തിയോട് വിയോജിപ്പ് കാണിക്കുന്നതും സ്വന്തം രാജ്യത്തോട് നിഷേധാത്മക പുലർത്തുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ഒരു ഐ എസ് ആർ ഒ ജീവനക്കാരൻ കുറിക്കുന്നത്.
"ഒരാളെ വെറുക്കുന്നതും സ്വന്തം രാജ്യത്തെ വെറുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങളുടെ ഈ അവസ്ഥ കാണുമ്പോൾ എനിക്ക് സങ്കടമുണ്ട്. ചന്ദ്രയാൻ 3 ഐ എസ് ആർ ഒ യുടെ മാത്രം ദൗത്യമാണ്, അതിൽ ഏതൊരു രാഷ്ട്രീയ പാർട്ടിക്കും പങ്കില്ല."
ചന്ദ്രയാൻ ഐ എസ് ആർ ഒ യിൽ നിന്നുള്ളതാണ് അല്ലാതെ ബി ജെ പി യുടെതല്ല എന്നാണ് മറ്റൊരു ജീവനക്കാരൻ വിമർശിച്ചത്. "ദൗത്യത്തിന്റെ വിജയം ഒരു പാർട്ടിയുടേതല്ല, അതൊരു രാജ്യത്തിന്റെ വിജയമാണ്. നിങ്ങൾ എന്തുകൊണ്ടാണ് ഈ ദൗത്യം പരാജയപ്പെട്ടു കാണാൻ ആഗ്രഹിക്കുന്നത്. ബി ജെ പി ഇപ്പോൾ ഭരണത്തിലുള്ള ഒരു പാർട്ടിയാണ്. ഭരണം എപ്പോൾ വേണമെങ്കിലും മാറിമറിയാം, എന്നാൽ ഐ എസ് ആർ ഒ വർഷങ്ങളോളം നിലനിൽക്കും. അത് രാജ്യത്തിന്റെ അഭിമാനമാണ്. സത്യത്തിൽ നിങ്ങൾ ദേശീയതയേയാണ് മറക്കുന്നത്. ഈ രാഷ്ട്രീയ വിദ്വേഷത്തിൽ നിന്നും ഐ എസ് ആർ ഒയെ മാറ്റി നിർത്തുക."
BREAKING NEWS:-
— Prakash Raj (@prakashraaj) August 20, 2023
First picture coming from the Moon by #VikramLander Wowww #justaskingpic.twitter.com/RNy7zmSp3G
"നിങ്ങൾ വല്ലാതെ അധപതിച്ചു പോയി. നമ്മൾ ഒരേ നാട്ടുകാരനാണെന്ന് പറയാൻ ലജ്ജ തോന്നുന്നു, ഞാൻ ഐ എസ് ആർ ഒ യിൽ അഭിമാനിക്കുന്നു. ജയ് ഹിന്ദ്," എന്നാണ് പ്രകാശ് രാജിനെ വിമർശിച്ചുകൊണ്ടുള്ള മറ്റൊരു ട്വീറ്റ്.
ഭരണ പക്ഷത്തെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് പ്രകാശ് രാജ്. 2019 ലെ തിരഞ്ഞെടുപ്പിൽ ബാഗ്ലൂരുവിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി പ്രകാശ് രാജ് മത്സരിച്ചിരുന്നു. എന്നാൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് എല്ലാ രാഷ്ട്രീയപാർട്ടികളിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. മൂന്ന് മാസത്തിൽ കൂടുതൽ ഒരു പാർട്ടിയിലും തുടരാനാകില്ലയെന്ന് 2019ൽ പി ടി ഐക്ക് നൽകിയ അഭിമുഖത്തിൽ പ്രകാശ് രാജ് പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.