ചെന്നൈ: വിവാദങ്ങൾ നടൻ പ്രകാശ് രാജിനെ സംബന്ധിച്ചിടത്തോളം പുതിയതല്ല.വിമാനത്താവളത്തിൽ നിന്ന് സെൽഫിയെടുക്കാൻ വന്ന ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞുടച്ചതാണ് പ്രകാശ് രാജ് ഉണ്ടാക്കിയിരിക്കുന്ന പുതിയ വിവാദം. ഒരു വെബ്സൈറ്റാണ് ഈ സംഭവം പുറത്ത് വിട്ടത്.

ചെന്നൈ വിമാനത്താവളത്തിന്റെ അന്താരാഷ്‌ട്ര ടെർമിനലിൽ വെച്ചാണ് സംഭവം. ബുധനാഴ്‌ച വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്ന നടനെ കാത്ത് ആരാധകർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അതിനിടെ ഒരു ആരാധകൻ ഓടിയെത്തി സെൽഫിയെടുക്കാൻ ശ്രമിച്ചു. ഇതിൽ ദേഷ്യം വന്ന പ്രകാശ് രാജ് ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. ഏറിന്റെ ശക്തിയിൽ ഫോൺ കഷ്‌ണങ്ങളായി ചിതറി. തുടർന്ന് ആരാധകൻ എയർപോർട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ