scorecardresearch

ദീപികയുടെ അച്ഛനമ്മമാർക്കും സഹോദരിക്കും കോവിഡ്

ഒന്നാം ഘട്ട വാക്സിൻ സ്വീകരിച്ച് രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നതിനിടയിലാണ് പ്രകാശ് പദുകോൺ കോവിഡ് പോസിറ്റീവ് ആവുന്നത്

ഒന്നാം ഘട്ട വാക്സിൻ സ്വീകരിച്ച് രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നതിനിടയിലാണ് പ്രകാശ് പദുകോൺ കോവിഡ് പോസിറ്റീവ് ആവുന്നത്

author-image
Entertainment Desk
New Update
prakash padukone, Deepika padukone father, Deepika padukone father mother sister covid positive, പ്രകാശ് പദുകോൺ, ദീപിക പദുകോൺ, padukone, padukone hospitalised, padukone covid, padukone coronavirus, indian express malayalam, IE malayalam

ബോളിവുഡ് താരം ദീപിക പദുകോണിന്റെ പിതാവും ബാഡ്മിന്റൺ ഇതിഹാസ താരവുമായ പ്രകാശ് പദുകോൺ, ഭാര്യ ഉജ്ജല, മകൾ അനിഷ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതനായ പ്രകാശ് പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment

"അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. മൂന്നു ദിവസത്തിനകം ഡിസ്ചാർജ് ചെയ്യാനാവും എന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ ഭാര്യയും മകളും വീട്ടിൽ ക്വാറന്റൈനിൽ തുടരുകയാണ്," കുടുംബസുഹൃത്തും പ്രകാശ് പദുകോൺ ബാഡ്മിന്റൺ അക്കാദമിയുടെ ഡയറക്ടറുമായ വിമൽ കുമാർ വ്യക്തമാക്കുന്നു.

അറുപത്തിയഞ്ചുകാരനായ പ്രകാശ് പദുകോൺ ഒന്നാം ഘട്ട വാക്സിൻ സ്വീകരിച്ച് രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നതിനിടയിലാണ് കോവിഡ് പോസിറ്റീവ് ആവുന്നത്.

Read more: അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു

ദീപികയ്ക്കും പോസിറ്റീവ് സ്ഥിരീകരിച്ചതയാണ് റിപ്പോർട്ടുകൾ. എന്നാൽ താരം അത് സ്ഥിരീകരിച്ചില്ല.

Deepika Padukone Father Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: