/indian-express-malayalam/media/media_files/2026/02/22/prakambanam-2026-02-22-18-36-50.jpg)
Prakambanam OTT Release
Prakambanam OTT Release Date and Platform: ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'പ്രകമ്പനം'. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ച് പുറത്തിറക്കിയ ചിത്രം ഒടിടിയിൽ റിലീസിന് ഒരുങ്ങുകയാണ്.
ഹൊറർ കോമഡി എന്റർടെയ്നറാണ് ചിത്രം. 'നദികളിൽ സുന്ദരി' എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ്. എൻ എന്നിവർ ചേർന്നാണ് നിർമാണം. കോ-പ്രൊഡ്യൂസേഴ്സ് വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിജിത്ത് സുരേഷ്.
Also Read: ആമോസ് അലക്‌സാണ്ടര്‍ ഒടിടി
ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ ആണ്. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ ഗണപതിയേയും സാഗർ സൂര്യയെയും കൂടാതെ അമീൻ, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, കലാഭവൻ നവാസ്, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക.
Also Read: പുലർച്ചെ 2 മണിക്ക് ആരെ വിളിക്കും?; ധ്രുവിന്റെ പേര് പറഞ്ഞ് അനുപമ പരമേശ്വരൻ
Prakambanam OTT: പ്രകമ്പനം ഒടിടി
സീ5-ലൂടെ പ്രകമ്പനം ഉടൻ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമല്ല.
Read More: എന്റെ രണ്ടാം വിവാഹം നടത്താൻ പലരും മത്സരിക്കുന്നു, എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്: മീന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us