scorecardresearch

Latest News

മെഹന്ദി ചിത്രങ്ങൾ പങ്കുവെച്ച് പ്രാചി തെഹ്‌ലാൻ

ആഗസ്ത് ഏഴിന് ഡൽഹിയിലെ ഒരു​ ഫാം ഹൗസിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിവാഹം

prachi tehlan, prachi tehlan wedding, prachi tehlan Mehndi ceremony photos

ആഗസ്തി ഏഴിനാണ് നടി പ്രാചി തെഹ്‌ലാനും ബിസിനസുകാരനായ രോഹിത് സരോഹയും തമ്മിലുള്ള വിവാഹം. ബുധനാഴ്ച രാത്രി നടന്ന മെഹന്ദി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് പ്രാചി ഇപ്പോൾ. എട്ടുവർഷത്തെ പ്രണയം സഫലീകരിക്കുന്നതിന്റെ സന്തോഷത്തിലാണ് ‘മാമാങ്കം’ നായിക.

ആഗസ്ത് ഏഴിന് ഡൽഹിയിലെ ഒരു​ ഫാം ഹൗസിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിവാഹം. 2012 മുതൽ പ്രാചിയും രോഹിതും പ്രണയത്തിലായിരുന്നെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റ മുൻക്യാപ്റ്റൻ കൂടിയായിരുന്നു പ്രാചി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധ നേടിയ പ്രാചിയുടെ ആദ്യ സിനിമ മൻദുയിപ് സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ ‘അർജാൻ’ ആയിരുന്നു. പ്രാചിയെ മലയാളികൾക്ക് സുപരിചിതയാക്കിയത് ‘മാമാങ്കം’ എന്ന ചിത്രമാണ്. ചിത്രത്തിലെ ഉണ്ണിമായ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: മമ്മൂക്ക, നിങ്ങൾ നല്ലൊരു മനുഷ്യനാണ്; വേദിയിൽ കരച്ചിലടക്കാനാവാതെ പ്രാചി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prachi tehlan shares mehndi ceremony photos