Prachi Tehlan Wedding Photos: നടി പ്രാചി തെഹ്ലാന്റെ വിവാഹം ഇന്ന്. ബിസിനസുകാരനായ രോഹിത് സരോഹയാണ് വരൻ. ഡൽഹിയിലെ ഫാം ഹൗസിൽ വെച്ച് ഉച്ച കഴിഞ്ഞാണ് വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് ക്ഷണം. വിവാഹ ഒരുക്കങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്.
എട്ടുവർഷത്തെ പ്രണയത്തിന്റെ സാക്ഷാത്കാരം കൂടിയാണ് പ്രാചിയ്ക്കും രോഹിത്തിനും ഈ ദിവസം.
Read more: എമറാൾഡ് ഗ്രീൻ ഡ്രസ്സിൽ സുന്ദരിയായി പ്രാചി തെഹ്ലാൻ; മെഹന്ദി ചിത്രങ്ങൾ
ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റ മുൻക്യാപ്റ്റൻ കൂടിയായിരുന്നു പ്രാചി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധ നേടിയ പ്രാചിയുടെ ആദ്യ സിനിമ മൻദുയിപ് സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ ‘അർജാൻ’ ആയിരുന്നു. പ്രാചിയെ മലയാളികൾക്ക് സുപരിചിതയാക്കിയത് ‘മാമാങ്കം’ എന്ന ചിത്രമാണ്. ചിത്രത്തിലെ ഉണ്ണിമായ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read more: മമ്മൂക്ക, നിങ്ങൾ നല്ലൊരു മനുഷ്യനാണ്; വേദിയിൽ കരച്ചിലടക്കാനാവാതെ പ്രാചി
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook