/indian-express-malayalam/media/media_files/uploads/2017/07/prabhu-solomon.jpg)
സംവിധായകൻ പ്രഭു സോളമന്റെ പേരിൽ ട്വിറ്ററിലുളള വ്യാജ അക്കൗണ്ടിൽനിന്നുളള ട്വീറ്റ് വിവാദമാകുന്നു. ഒരു നടിയെക്കുറിച്ചുളളതാണ് ട്വീറ്റ്. ''നടിയുടെ ഒരു ദിവസത്തെ ചെലവ് 85,000 രൂപയും പ്രതിഫലം രണ്ടരക്കോടിയുമാണ്. ഇവയ്ക്കു പുറമേ ഡ്രൈവർ, എസി കാരവൻ എന്നിവയും. പക്ഷേ ഒരു ദിവസം 5 മണിക്കൂറിൽ കൂടുതൽ അഭിനയിക്കില്ല. ഇതിഹാസ നടന്റെ മകൾ''. ഇതായിരുന്നു ട്വീറ്റ്.
Heroines
Per day cost Rs.85,000 + 2.5CR salary + Driver, A/C Caravan & will not act for more than 5 hr/day.
Great legend's daughter— Prabhu Solomon (@DirPrabuSolomon) July 7, 2017
നടൻ കമൽഹാസന്റെ മകൾ ശ്രുതി ഹാസനാണ് ഈ നടിയെന്നാണ് ഓൺലൈൻ മാധ്യമങ്ങളിൽ ട്വീറ്റ് പുറത്തുവന്നതിനു പിന്നാലെ പ്രചരിക്കുന്നത്. ട്വീറ്റിനെക്കുറിച്ച് ശ്രുതി പ്രതികരിച്ചിട്ടില്ല.
അതേസമയം, പ്രഭു സോളമന്റെ പേരിലുളള വ്യാജ അക്കൗണ്ട് ഉപയോഗിച്ച് ആരോ ട്വീറ്റ് ചെയ്തതാണെന്ന് വ്യക്തമായിട്ടുണ്ട്. കാരണം പ്രഭു സോളമൻ ഇതുവരെ ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയിട്ടില്ല. അമല പോൾ നായികയായ മൈന ചിത്രത്തിന്റെ സംവിധായകനാണ് പ്രഭു സോളമൻ. സട്ടയ്, കുംകി, കയൽ എന്നിവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us