scorecardresearch

ഞങ്ങളില്ലേ കൂടെ?; മീനയെ സ്നേഹത്തോടെ ചേർത്തുപിടിച്ച് ഖുശ്ബുവും കൂട്ടുകാരികളും

പ്രഭുദേവ ഒരുക്കിയ പാർട്ടിയിൽ ഒത്തുകൂടിയതായിരുന്നു ഈ നായികമാർ

പ്രഭുദേവ ഒരുക്കിയ പാർട്ടിയിൽ ഒത്തുകൂടിയതായിരുന്നു ഈ നായികമാർ

author-image
Entertainment Desk
New Update
Rambha, Khushbu, Meena, Prabhu Deva

നല്ല സൗഹൃദങ്ങൾ ജീവിതത്തിന്റെ തണൽമരങ്ങളാണ്. പ്രതിസന്ധികളിൽ കരുത്താവാനും വീണു പോവുമ്പോൾ താങ്ങാവാനും മുന്നോട്ട് നടക്കാനുള്ള പ്രത്യാശ സമ്മാനിക്കാനുമൊക്കെ നല്ല ചങ്ങാത്തങ്ങൾക്ക് സാധിക്കും. അത്തരമൊരു ചങ്ങാതികൂട്ടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധരുടെ ശ്രദ്ധ നേടുന്നത്.

Advertisment

ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിൽ പകച്ചുപോയ തെന്നിന്ത്യൻ താരം മീനയ്ക്ക് കരുത്തായി, സ്നേഹമായി കൂടെ നിൽക്കുകയാണ് ചങ്ങാതിമാരും നടിമാരുമായ ഖുശ്ബു, രംഭ, സംഗീത ക്രിഷ് എന്നിവർ. കഴിഞ്ഞ ദിവസം സൗഹൃദദിനത്തിൽ മീനയെ കാണാനായി ഈ കൂട്ടുകാരികൾ താരത്തിന്റെ വീട്ടിലെത്തിയിരുന്നു.

ഇപ്പോഴിതാ, നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ വീട്ടിലൊരുക്കിയ പാർട്ടിയിൽ ഒത്തുകൂടിയിരിക്കുകയാണ് ഈ നടിമാർ. ആ ഒത്തുചേരലിനിടെ പകർത്തിയ ചിത്രങ്ങളാണ് രംഭ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Advertisment

ജൂൺ 28നാണ് തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടർന്നായിരുന്നു വിദ്യാസാഗറിന്റെ മരണം. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു വിദ്യാസാഗർ. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. 'തെരി' എന്ന ചിത്രത്തിൽ വിജയ്‌യുടെ മകളായി അഭിനയിച്ചത് നൈനികയാണ്.

ഭർത്താവിന്റെ മരണശേഷം സോഷ്യൽ മീഡിയയിൽ നിന്നും അഭിനയത്തിൽ നിന്നും പൊതുപരിപാടികളിൽ നിന്നുമെല്ലാം വിട്ടുനിൽക്കുകയായിരുന്നു മീന.

Meena Khushbu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: