scorecardresearch

ആളുകൾക്കിടയിൽ കൈക്കുഞ്ഞുമായി പ്രഭുദേവയും ഭാര്യയും; വീഡിയോ

കുടുംബത്തിനൊപ്പം തിരുപ്പതി ദർശനത്തിനെത്തി പ്രഭുദേവ

കുടുംബത്തിനൊപ്പം തിരുപ്പതി ദർശനത്തിനെത്തി പ്രഭുദേവ

author-image
Entertainment Desk
New Update
prabhudeva,prabhudeva latest,prabhudeva with family

പ്രഭുദേവയും കുടുംബവും തിരുപ്പതിയിൽ(ഫൊട്ടൊ: Source/Youtube)

ജൂൺ 12 നാണ് പ്രഭുദേവയ്ക്കും ഭാര്യ ഹിമാനിയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. "അതെ,സത്യമാണ്. അൻപതാം വയസ്സിൽ ഞാനൊരു അച്ഛനായിരിക്കുന്നു. ഒരുപാട് സന്തോഷവും പൂർണതയും തോന്നുന്നുണ്ട്." തിരക്കുകളെല്ലാം ഒഴുവാക്കി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ തീരുമാനിച്ചെന്നുമാണ് പ്രഭുദേവ പറഞ്ഞത്.

Advertisment

ഇപ്പോഴിതാ കുഞ്ഞിനും ഭാര്യയ്ക്കുമൊപ്പം തിരുപ്പതിയിലെത്തിയ പ്രഭുദേവയുടെ വീഡിയോയാണ് വൈറലാകുന്നത്. ദർശനത്തിനായി ആളുകൾക്കൊപ്പം ക്യൂവിൽ നിൽക്കുകയാണ് താരം. പിതാവ് സുന്ദരത്തെയും വീഡിയോയിൽ കാണാം. പ്രഭുദേവയാണെന്ന് മനസ്സിലാക്കിയ ആളുകൾ അദ്ദേഹത്തെ നോക്കി കൈ ഉയർത്തി കാണിക്കുന്നുണ്ട്.

&t=1s

2020 ലാണ് ഡോ ഹിമാനിയെ പ്രഭുദേവ വിവാഹം ചെയ്തത്. ഒൻപത് വർഷത്തെ വിവാഹബന്ധം വേർപ്പെടുത്തിയതിനു ശേഷമായിരുന്നു രണ്ടാം വിവാഹം. ആദ്യ വിവാഹത്തിൽ മൂന്ന് മക്കളാണ് പ്രഭുദേവയ്ക്കുള്ളത്. ഇതിൽ ആദ്യ മകൻ ബ്രെയിൻ ട്യൂമറിനെ തുടർന്ന് 2008 ൽ മരണമടഞ്ഞു. അമ്മയ്‌ക്കൊപ്പമാണ് മറ്റു രണ്ടു കുട്ടികൾ താമസിക്കുന്നത്.

Advertisment

ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അനവധി ചിത്രങ്ങൾ പ്രഭുദേവ സംവിധാനം ചെയ്തിട്ടുണ്ട്. സൽമാൻ ഖാൻ ചിത്രം 'രാധേയ്' ആണ് പ്രഭുദേവ അവസാനമായി സംവിധാനം ചെയ്ത ചിത്രം. വാണ്ടഡ്, റൗഡി റാതോർ, രാമയ്യ വാസ്തവയ്യ, ആർ രാജ്കുമാർ എന്നിവയാണ് പ്രഭുദേവയുടെ സംവിധാനത്തിൽ ഒരുങ്ങിയ മറ്റു ചിത്രങ്ങൾ. സംവിധാനത്തിൽ മാത്രമല്ല അഭിനയത്തിലും പ്രഭുദേവ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Prabhudeva

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: