ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഇടംനേടിയ ബാഹുബലിയ്ക്ക് വേണ്ടി നീണ്ട നാല് വര്‍ഷക്കാലം മാറ്റി വെച്ച പ്രഭാസ് ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് നേരെ പോയത് അമേരിക്കയിലേക്കാണ്. എന്നാല്‍ ഇപ്പോള്‍ സാഹോ എന്ന ചിത്രത്തില്‍ അഭിനയിച്ച് അദ്ദേഹം വീണ്ടും സജീവമായി.

ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ പ്രഭാസിന്റെ ഫോട്ടായാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബാഹുബലിക്ക് വേണ്ടി കൂട്ടിയ ഭാരം കുറച്ചാണ് അദ്ദേഹം സാഹോയില്‍ പ്രത്യക്ഷപ്പെടുന്നത്.
മൂ​ന്നു ഭാ​ഷ​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് സാ​ഹോ. വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ത്തി​ലാ​ണ് സാ​ഹോ​യി​ൽ പ്ര​ഭാ​സ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​തി​വേ​ഗ​ത്തി​ൽ ഹൈ​ടെ​ക് ആ​ക്‌​ഷ​നു​ക​ൾ നി​റ​ഞ്ഞ വ​ന്പ​ൻ ബ​ജ​റ്റ് ചി​ത്ര​മാ​യ സ​ഹോ​ ഒരു റൊമാന്റിക് ത്രില്ലറാണ്.

ഇ​ന്ത്യ​ൻ സി​നി​മാ​രം​ഗ​ത്തെ വ​ന്പ​ൻ താ​ര​നി​ര​ത​ന്നെ ഈ ​സി​നി​മ​യ്ക്കാ​യി അ​ണി​നി​ര​ക്കു​ന്നു​ണ്ട്. വം​ശി​യും പ്ര​മോ​ദും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന സാ​ഹോ യു​വി ക്രി​യേ​ഷ​ൻ​സാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​ജീ​താ​ണ് സം​വി​ധാ​നം. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ചി​ത്രീ​കര​ണം ന​ട​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ശ​ങ്ക​ർ-​എ​ഹ്സാ​ൻ-​ലോ​യി​യാ​ണ്. സാ​ബു സി​റി​ൽ പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ