/indian-express-malayalam/media/media_files/uploads/2018/01/prabhas.jpg)
എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ തന്നെ 'ഡാര്‍ലിങ്' ആയി മാറിയിരിക്കുകയാണ് പ്രഭാസ്. അമരേന്ദ്ര ബാഹുബലിയെ അത്ര പെട്ടന്നൊന്നും മറക്കാന്‍ പറ്റില്ലെന്നതാണ് സത്യം. പ്രഭാസിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് ആ കഥാപാത്രം.
എന്നാല്‍ പ്രഭാസ് അഭിനയരംഗത്തേക്കു വരാന്‍ കാരണം മറ്റൊരു ചിത്രമാണ്. അത് 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ഭക്ത കണ്ണപ്പ'യാണ്. ഒരു ശിവ ഭക്തന്റെ ജീവിതമാണ് ആ സിനിമയില്‍ കാണിക്കുന്നത്. എല്ലാവര്‍ക്കും അറിയാവുന്നതു പോലെ പ്രഭാസും ഒരു ശിവ ഭക്തനാണ്.
ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ പ്രഭാസിന്റെ കഥാപാത്രം ഒരു ശിവ ലിംഗം തന്റെ ചുമലിലേറ്റി വരുന്ന രംഗമുണ്ട്. ഒരുപാട് ബാഹുബലി ആരാധകരുടെ പ്രിയപ്പെട്ട രംഗമാണത്. ആ ചിത്രത്തില്‍ പ്രഭാസിന്റെ കഥാപാത്രത്തിന്റെ പേരും ശിവ എന്നായിരുന്നു.
താരമിപ്പോള്‍ തന്റെ പുതിയ ചിത്രമായ 'സാഹോ'യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ശ്രദ്ധ കപൂര്‍ നെയിന്‍ നിതിന്‍ മുകേഷ് എന്നിവരും സാഹോയില്‍ പ്രഭാസിനൊപ്പമുണ്ട്. അബുദാബി ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഈ വര്‍ഷം സാഹോ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.