scorecardresearch

അനുഷ്‌ക ഷെട്ടിക്കായി ‘സാഹോ’യുടെ പ്രത്യേക പ്രദര്‍ശനമൊരുക്കാന്‍ പ്രഭാസ്?

സാഹോയുടെ റിലീസിന് ശേഷം പ്രഭാസിന്റെ വിവാഹം ഉണ്ടാകുമെന്നും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

Prabhas, പ്രഭാസ്, Anushka Shetty, അനുഷ്ക ഷെട്ടി, saaho, സാഹോ, Prabhas Anushka Shetty Marriage, anushka mother, ie malayalam, പ്രഭാസ്, അനുഷ്ക, അനുഷ്ക വിവാഹം, അനുഷ്ക അമ്മ, iemalayalam, ഐഇ മലയാളം

ബാഹുബലിയിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരങ്ങളാണ് പ്രഭാസും അനുഷ്ക ഷെട്ടിയും. ഈ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായി മാറി ഇരുവരും. കൂടാതെ ജീവിതത്തിലും ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. പ്രണയത്തിലാണെന്നും വിവാഹം ഉണ്ടാകുമെന്നൊക്കെ വാര്‍ത്ത വന്നപ്പോഴും അതെല്ലാം അവര്‍ തന്നെ നിരസിച്ചിരുന്നു. പ്രഭാസിന്റെ പുതിയ ചിത്രം ‘സാഹോ’ റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടയിൽ മാധ്യമങ്ങൾ വീണ്ടും പ്രഭാസിനും അനുഷ്കയ്ക്കും പിറകേ പോകുകയാണ്.

അനുഷ്കാ ഷെട്ടിക്കായി പ്രഭാസ് ‘സാഹോ’യുടെ പ്രത്യേക പ്രദർശനം ഒരുക്കുന്നു എന്നാണ് ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. പ്രദർശനം തീർത്തും സ്വകാര്യമായിരിക്കുമെന്നും പറയുന്നു. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

തെലുങ്ക് ചിത്രമായ ഡാർലിംഗിലൂടെയാണ് പ്രഭാസും അനുഷ്കയും ആദ്യമായി ഒന്നിച്ചത്. അന്നു മുതൽ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ‘മിർച്ചി’ക്കും ‘ബാഹുബലി’ക്കും ശേഷം അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി.

Read More: സാഹോ കഴിഞ്ഞാൽ പ്രഭാസിന് മാംഗല്യം, വധു വ്യവസായിയുടെ മകൾ?

അതേസമയം സാഹോയുടെ റിലീസിന് ശേഷം പ്രഭാസിന്റെ വിവാഹം ഉണ്ടാകുമെന്നും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎസ് ആസ്ഥാനമായുള്ള ഒരു വ്യവസായിയുടെ മകളുമായി പ്രഭാസിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാഹോയുടെ റിലീസിന് ശേഷം ഔദ്യോഗിക സ്ഥിരീകരണം പ്രതീക്ഷിക്കുന്നു.

വർഷങ്ങളായി പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നു. എന്നിരുന്നാലും, അതേക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു പ്രഭാസ്. നേരത്തെ പ്രഭാസിന്റെ അമ്മാവൻ കൃഷ്ണം രാജു താരം ഉടൻ തന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

അനുഷ്കയുമായുള്ള പ്രണയത്തെ കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോഴെല്ലാം ഇരുവരും ഈ വാർത്തകൾ നിഷേധിച്ചിരുന്നു. പ്രഭാസും അനുഷ്കയും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ കോഫീ വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിയിൽ പ്രഭാസും റാണാ ദഗ്ഗുബാട്ടിയും അതിഥികൾ ആയെത്തിയപ്പോൾ ഇതേ ചോദ്യം അവതാരകനായ കരൺ ജോഹർ പ്രഭാസിനോട് ചോദിച്ചിരുന്നു.

‘നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്?’ കരണിന്റെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി കൊടുത്തപ്പോള്‍, അടുത്ത ചോദ്യം ‘നിങ്ങളും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശരിയാണോ തെറ്റാണോ?’ ഇത്തവണ കരണ്‍ ജോഹറിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രഭാസിന്റെ മറുപടി ‘അതെല്ലാം തുടങ്ങിവച്ചത് നിങ്ങളാണ്,’ പ്രഭാസ് പറഞ്ഞു നിര്‍ത്തിയതും എല്ലാവരും പൊട്ടിച്ചിരിച്ചു.

Prabhas, പ്രഭാസ്, Anushka Shetty, അനുഷ്ക ഷെട്ടി, saaho, സാഹോ, Prabhas Anushka Shetty Marriage, anushka mother, ie malayalam, പ്രഭാസ്, അനുഷ്ക, അനുഷ്ക വിവാഹം, അനുഷ്ക അമ്മ, iemalayalam, ഐഇ മലയാളം
പ്രഭാസ്, അനുഷ്ക

പ്രഭാസും അനുഷ്കയും ഒരു സിനിമയിൽ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ ഗോസിപ്പ് കോളങ്ങൾ നിറയുന്നത് ഇരുവരുടെയും പ്രണയവാർത്തകളായിരിക്കും. “ഇത്തരത്തിലുളള കഥകള്‍ സാധാരണമാണ്. ഞാനും അനുഷ്കയും നല്ല സുഹൃത്തുക്കളാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇത്തരത്തിലുളള റൂമറുകള്‍ ഉണ്ടാവും. അത് സാധാരണമാണ്. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു”, പ്രഭാസ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെ.

”പ്രഭാസും ഞാനും വിവാഹിതരാകാൻ പോകുന്നില്ല. ബാഹുബലി-ദേവസേന പോലെയുളള കെമിസ്ട്രി യഥാർത്ഥ ജീവിതത്തിൽ പ്രതീക്ഷിക്കരുത്. അത് സ്ക്രീനിൽ മാത്രമാണ്”, പ്രഭാസുമായുളള വിവാഹ വാർത്തകളോടുളള അനുഷ്കയുടെ പ്രതികരണം ഇതായിരുന്നു.

എന്തായാലും അനുഷ്കയ്കായി സാഹോയുടെ പ്രത്യേക പ്രദർശനം ഒരുക്കുന്നു എന്ന വാർത്ത പുറത്തുവരുന്നതോടെ ഗോസിപ്പുകൾക്ക് വീണ്ടും ചൂടേറുകയാണ്.

സാഹോ തുടക്കത്തിൽ ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യാനിരുന്നെങ്കിലും ഗുണനിലവാരമുള്ള ഒരു സിനിമ നിർമ്മിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും തൃപ്തികരമായ ഫലം നേടാൻ കുറച്ച് സമയം കൂടി വേണമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കുകയായിരുന്നു. ആഗസ്ത് 15 ന് അക്ഷയ് കുമാറിന്റെ മംഗൾയാൻ റിലീസ് ചെയ്യുന്നതാണ് കാലതാമസത്തിന് കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സുജീത് സംവിധാനം ചെയ്ത സാഹോ ഒരു സ്പൈ ത്രില്ലറാണ്, ശ്രദ്ധ കപൂർ, നീൽ നിതിൻ മുകേഷ്, ജാക്കി ഷ്രോഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ടോളിവുഡിലെ അടുത്ത വലിയ പ്രോജക്ടാണിത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prabhas to organise special screening of saaho for anushka shetty