scorecardresearch
Latest News

ബാഹുബലിയുടെ തടവിലല്ല ഞാന്‍: പ്രഭാസ്

‘ഞാന്‍ വളരെ നേരത്തേ തന്നെ ബാഹുബലിയുടെ ഹാങ്ഓവറില്‍ നിന്ന് പുറത്തുവന്നു കഴിഞ്ഞു.’

ബാഹുബലിയുടെ തടവിലല്ല ഞാന്‍: പ്രഭാസ്

രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ഒന്നും രണ്ടും, പ്രഭാസ് എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഹിറ്റുകളായിരുന്നു. ആരാധകര്‍ക്കിപ്പോഴും പ്രഭാസ് ബാഹുബലിയാണ്. പ്രത്യേകിച്ച് അമരേന്ദ്ര ബാഹുബലി. എന്നാല്‍ താരം പറയുന്നത് താന്‍ എന്നേ ബാഹുബലിയുടെ ‘ഹാങോവറി’ല്‍ നിന്നു പുറത്തു വന്നെന്നാണ്. ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് പ്രഭാസിന്റെ വെളിപ്പെടുത്തല്‍.

‘ഞാന്‍ വളരെ നേരത്തേ തന്നെ ബാഹുബലിയുടെ ഹാങ്ഓവറില്‍ നിന്ന് പുറത്തുവന്നു കഴിഞ്ഞു. അത് അത്ര പ്രയാസകരവുമായിരുന്നില്ല. ഒരു നടന്‍ എന്ന നിലയില്‍ ഞാനൊരിക്കലും എന്റെ കഥാപാത്രങ്ങളുടെ തടവുകാരനല്ല. ബാഹുബലിക്കു വേണ്ടി നല്‍കിയ നാലു വര്‍ഷവും ഞാന്‍ അതില്‍ മുഴുകിയിരുന്നു. വീട്ടില്‍ പോകുമ്പോള്‍ പോലും ആ കഥാപാത്രം എനിക്കൊപ്പം ഉണ്ടായിരുന്നു.’ അടുത്ത ചിത്രമായ സാഹോയുടെ തിരക്കുകള്‍ക്കിടയില്‍ പ്രഭാസ് പറയുന്നു.

ബാഹുബലി എന്ന കഥാപാത്രം തന്റെ ഭാവി കഥാപാത്രങ്ങളുടെ മേല്‍ ഒരു നിഴലായി നില്‍ക്കുമോ എന്ന സംശയം തനിക്കും ഉണ്ടായിരുന്നെന്നും പ്രഭാസ് പറഞ്ഞു. ബാഹുബലിക്കു മുമ്പു തന്നെ സാഹോയെക്കുറിച്ചുളള ചര്‍ച്ചകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ബാഹുബലി വന്‍ വിജയമാകുമെന്ന് ഉറപ്പായിരുന്നെന്നും പ്രഭാസ് വ്യക്തമാക്കി. സാഹോയിലെ തന്റെ കഥാപാത്രം വളരെ രസകരമാണ്, കഥ നല്ലതാണെങ്കില്‍ ചിത്രം വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതായും താരം പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prabhas says he doesnt stuck to characters baahubali