ബോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ഗാനങ്ങളിൽ ഒന്നാണ്, ‘മൊഹ്റ’യിലെ ടിപ്പ് ടിപ്പ് ബർസ പാനി എന്ന ഗാനം. അക്ഷയ് കുമാറും രവീണ ഡണ്ടനും ഒന്നിച്ച് അഭിനയിച്ച ഈ മഴപാട്ടും രവീണയുടെ ഡാൻസും എന്തിന് ഗാനരംഗത്തിലെ മഞ്ഞസാരി പോലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ക്ലാസിക് ഗാനത്തിന് രവീണയ്ക്ക് ഒപ്പം ചുവടുവെയ്ക്കുകയാണ് പ്രഭാസ്. ‘സാഹോ’യുടെ പ്രമോഷനു വേണ്ടി സ്റ്റാർ പ്ലസിലെ ‘നാച്ച് ബാലിയേ’ എന്ന റിയാലിറ്റി ഷോയുടെ വേദിയിൽ എത്തിയപ്പോഴായിരുന്നു രവീണയ്ക്ക് ഒപ്പം പ്രഭാസിന്റെ നൃത്തം. സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഇരുവരുടെയും ഡാൻസ്.

 

View this post on Instagram

 

Prabhas annayya dance soooo cute #Prabhas #Saaho #SaahoWorld #SaahoPromotion #PrabhasTrueFans

A post shared by Prabhas True Fans (@prabhastruefans) on

 

View this post on Instagram

 

#raveena #raveenatondon #officialraveenatandon

A post shared by Indian Artist (@indian_artist_616) on

പ്രഭാസും ശ്രദ്ധാകപൂറും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘സാഹോ’ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുമായി തിരക്കിലാണ് പ്രഭാസ് ഇപ്പോൾ. കഴിഞ്ഞ ദിവസം ‘സാഹോ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രഭാസ് കൊച്ചിയിലുമെത്തിയിരുന്നു. ‘റണ്‍ രാജാ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് ‘സാഹോ’ സംവിധാനം ചെയ്യുന്നത്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശങ്കര്‍-എഹ്സാന്‍-ലോയ് ത്രയങ്ങൾ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്. യുവി ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും റിലീസിനെത്തും. ആഗസ്ത് 30 നാണ് ചിത്രത്തിന്റെ റിലീസ്.

Read more: ‘ബാഹുബലി’യോ ‘സാഹോ’യോ വലിയ ചിത്രം? പ്രഭാസ് പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook