scorecardresearch

"റാണാ, നമ്മൾ കോർത്ത കയ്യഴിയാതെ"; കൈകോർത്ത് ബാഹുബലി താരങ്ങൾ

ജൂനിയർ എൻടിആറിനെ ആശ്ലേഷിക്കുമ്പോഴും റാണയുടെ കൈ മുറുക്കെ പിടിച്ചിരിക്കുകയാണ് പ്രഭാസ്

ജൂനിയർ എൻടിആറിനെ ആശ്ലേഷിക്കുമ്പോഴും റാണയുടെ കൈ മുറുക്കെ പിടിച്ചിരിക്കുകയാണ് പ്രഭാസ്

author-image
WebDesk
New Update
"റാണാ, നമ്മൾ കോർത്ത കയ്യഴിയാതെ"; കൈകോർത്ത്  ബാഹുബലി താരങ്ങൾ

ബാഹുബലിയും പൽവാർ ദേവനും, അധികാരമോഹത്തിന്റെയും കുടിപ്പകയുടെയും കഥ പറഞ്ഞ ദക്ഷിണേന്ത്യ കണ്ട എക്കാലത്തെയും വലിയ ബ്രഹ്മാണ്ഡചിത്രം 'ബാഹുബലി'യെ കഥാപാത്രങ്ങൾ. ഒരാൾ മനുഷ്യത്വത്തിന്റെ ആൾരൂപമായ ദേവനും മറ്റൊരാൾ ക്രൗര്യം ​ അസുരരൂപം പൂണ്ട രാജാവും, സിനിമയ്ക്കപ്പുറവും പ്രേക്ഷകരെ സ്വാധീനിച്ച കഥാപാത്രങ്ങൾ. ബാഹുബലിയെ എത്രത്തോളം നെഞ്ചോടു ചേർത്തുവോ അത്രത്തോളം തന്നെ പ്രേക്ഷകരുടെ മനസ്സിൽ വെറുപ്പുണ്ടാക്കാൻ പൽവാർ ദേവന്റെ വില്ലൻ കഥാപാത്രത്തിനും സാധിച്ചു.

Advertisment

തിരശ്ചീലയ്ക്ക് അപ്പുറം അടുത്ത സുഹൃത്തുക്കളാണ് ബാഹുബലിയായി ജീവിച്ച പ്രഭാസും പൽവാർ ദേവനെ അനശ്വരനാക്കിയ റാണ ദഗുമ്പാട്ടിയും. ഇരുവരുടെയും സൗഹൃദം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ മുൻപും സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ, പരസ്പരം കൈകോർത്തു നിൽക്കുന്ന പ്രഭാസിന്റെയും റാണയുടെയും ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറലാവുന്നത്.

publive-image

രാജമൗലിയുടെ ആർആർആർ എന്ന പുതിയ ചിത്രത്തിന്റെ മെഗാ ലോഞ്ചിനിടെയാണ് കൗതുകം ജനിപ്പിക്കുന്ന ഈ ചിത്രം പിറന്നത്. ഒരു കൈ കൊണ്ട് ജൂനിയർ എൻടിആറിനെ ആശ്ലേഷിക്കുന്ന പ്രഭാസ്, മറുകൈ കൊണ്ട് റാണയെ മുറുകെ പിടിച്ചിരിക്കുകയാണ് ചിത്രത്തിൽ. പ്രഭാസ്- റാണ ബോണ്ടിംഗ് എന്ന ക്യാപ്ഷനോടെയുള്ള ചിത്രം താരങ്ങളുടെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Advertisment

ഹൈദരാബാദിൽ വെച്ചു നടന്ന 'ആർആർആർ' എന്ന ചിത്രത്തിന്റെ പൂജയ്ക്ക് പ്രഭാസിനെയും റാണയേയും കൂടാതെ തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി, കെ രാഘവേന്ദ്ര റാവു, കല്യാൺ റാം, കൊരതല ശിവ, സുരേഷ് ബാബു, വംശി പൈടിപ്പള്ളി, അല്ലു അരവിന്ദ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

പൂജ ചടങ്ങിന്റെ മുഖ്യാതിഥിയായ ചിരഞ്ജീവിയാണ് സിനിമയുടെ ആദ്യ ക്ലാപ്പടിച്ചത്. ആദ്യ ഷോട്ടിന്റെ സംവിധാനം നിർവ്വഹിച്ച പ്രശസ്ത സംവിധായകൻ കെ രാഘവേന്ദ്ര റാവു സ്ക്രിപ്റ്റ് രാജമൗലിയ്ക്കും ടീമിനും കൈമാറി.

ജൂനിയർ​ എൻടി ആറും റാം ചരണുമാണ് 'ആർആർആറി' ലെ നായകന്മാർ. ബാഹുബലിയുടെ ഐതിഹാസിക വിജയത്തിനു ശേഷം ഇറങ്ങുന്ന ചിത്രമെന്ന രീതിയിൽ ദക്ഷിണേന്ത്യൻ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇത്.

പൂജാ ചടങ്ങിന്റെ ചിത്രങ്ങൾ കാണാം:

View this post on Instagram

#Prabhas #Smile #RRRMassiveLaunch

A post shared by Prabhas Raju Uppalapati (@prabhas_raju) on

View this post on Instagram

Finally #NTR - #PRABHAS

A post shared by Prabhas Raju Uppalapati (@prabhas_raju) on

S Rajamouli Rana Daggubatti Prabhas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: