/indian-express-malayalam/media/media_files/3ocyF8Z71vkoVQhy4vmB.jpg)
Sponsored: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം 'സലാർ' തീയേറ്ററുകളിൽ റിലീസിന് എത്തിയിരിക്കുന്നു. റിബൽ സ്റ്റാർ പ്രഭാസും മലയാളികളുടെ പ്രിയ സൂപ്പർ താരം പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തിയ 'സലാർ' ഇരു കൈയും നീട്ടി നെഞ്ചോട് ചേർത്ത് ആരാധകർ. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടർ, കെ വി രാമ റാവു എന്നിവർ ചേർന്ന് നിർമ്മിച്ച് പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ 'കെജിഎഫ് -2'ന് ശേഷം 5 ഭാഷകളിലായി എത്തിയ ബ്രഹ്‌മാണ്ഡ ചിത്രം 'സലാറി'ൽ പ്രഭാസ് ദേവയായും, പൃഥ്വിരാജ് വരദയായും എത്തുന്നു.
ഉറ്റ സുഹൃത്തുക്കളായ ഇരുവരുടെയും സുഹൃത്ത് ബന്ധത്തിന്റെയും ഇരുവരും എങ്ങനെ കൊടും ശത്രുകളായി മാറുന്നു എന്നും പറയുന്നതാണ് 'സലാർ പാർട്ട് 1- സിസ് ഫയറി'ൽ കാണിക്കുന്നത്. തീപാറുന്ന രംഗങ്ങൾ കോർത്തിണക്കി കൊണ്ട് ഒരു പുതു ലോകം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ. ആവേശകരമാവിധം ആണ് ഓരോ ആക്ഷൻ ഷോട്ടുകളും ഒരുക്കിയിട്ടുള്ളത്.
ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും വലിയ പാൻ ഇന്ത്യൻ ചിത്രമാണ് 'സലാർ'. തീയേറ്ററുകളിൽ നല്ല സ്വീകാര്യതയാണ് ഇതിനോടകം ലഭിക്കുന്നത്. ആദ്യ റിപ്പോർട്ടുകളിൽ തന്നെ സലാർ മികച്ച് നിൽക്കുന്നുണ്ട്. വൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കൾ.
ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുർ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്-ഒബ്സ്ക്യൂറ.
'സലാർ' കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.