എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലെ അമരേന്ദ്ര ബാഹുബലി എന്ന രാജാവ് എങ്ങിനെയാണോ തന്റെ പ്രജകളെ സ്‌നേഹിച്ചത് അങ്ങനെ തന്നെയാണ് കഥാപാത്രമായി നമുക്കു മുന്നില്‍ എത്തിയ പ്രഭാസ് തന്റെ ആരാധകരെ സ്‌നേഹിക്കുന്നതും. പ്രഭാസിന്റെ 38ാം ജന്മദിനമാണ് ഒക്ടോബര്‍ 23ന്. പ്രഭാസിന്റെ ജന്മദിനം ആരാധകര്‍ക്കാ സന്തോഷജന്മദിനമാണ്. ആരാധകര്‍ തങ്ങളുടെ താരത്തിനുള്ള സര്‍പ്രൈസ് സമ്മാനം നല്‍കുന്നതിനു മുന്നേ തന്റെ ആരാധകര്‍ക്കുള്ള സര്‍പ്രൈസ് ഒരുക്കുകയാണ് പ്രഭാസ്.

പ്രഭാസുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ പറയുന്നത് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും പ്രഭാസ് ഒരുക്കുന്ന ആ സര്‍പ്രൈസ് എന്തെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല എന്നാണ് പ്രഭാസിന്റെ പുതിയ ബിഗ്ബജറ്റ് ചിത്രം സാഹോയുടെ മെയ്ക്കിംഗ് വീഡിയോയും പുതിയ പോസ്റ്ററുകളും പിന്നെ കിടിലോ കിടിലന്‍ ഫോട്ടോഷൂട്ടും 22ന് രാത്രി പുറത്തുവിടാനാണ് താരത്തിന്റെ ആലോചന എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൂടാതെ ഫേസ്ബുക്ക് ലൈവില്‍ വന്ന് ആരാധകരുടെ സന്തോഷം ഇരട്ടിയാക്കാനും പ്ലാനുണ്ട്.

ബാഹുബലിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സാഹോയില്‍ എത്തുന്നത്. അതിനായി ഭാരം കുറച്ച്, മെലിഞ്ഞ് തീര്‍ത്ുതം വ്യത്യസ്തമായ ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. സാഹോയുടെ പ്രധാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്തമാസം യൂണിറ്റ് ദുബായിലേക്ക് പോകും. ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ കെന്നി ബെയ്റ്റിസിന് കീഴില്‍ ആക്ഷന്‍രംഗങ്ങള്‍ അവിടെ ചിത്രീകരിക്കും.

എന്നും തന്റെ പ്രേക്ഷകരോടും ആരാധകരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെടാന്‍ ശ്രമിക്കുന്ന താരമാണ് പ്രഭാസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ