Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

‘ആരാധികമാര്‍ പേടിക്കേണ്ട’; അനുഷ്കയുമായുളള ബന്ധവും ഭാവി പരിപാടിയും വെളിപ്പെടുത്തി പ്രഭാസ്

“എന്റെ സ്ത്രീ ആരാധകര്‍ പേടിക്കേണ്ട കാര്യമില്ല. ഇത്രയും ആരാധികമാര്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം”- പ്രഭാസ്

prabhas, anushka shetty

ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയം പ്രഭാസിന് ദേശീയ താരമെന്ന നിലയിലേക്കുളള വളര്‍ച്ചയാണ് സമ്മാനിച്ചത്. ലക്ഷക്കണക്കിന് സ്ത്രീ ആരാധകരാണ് രാജമൗലി ചിത്രത്തിലൂടെ പ്രഭാസിന് കിട്ടിയത്. കൂടാതെ ആയിരക്കണക്കിന് വിവാഹ ആലോചനകളും ബാഹുഹലി താരത്തെ തേടി വന്നതായും വാര്‍ത്തകള്‍ വന്നു. ഒരു ബിസിനസുകാരന്റെ മകളെ വിവാഹം കഴിക്കാനുളള തയ്യാറെടുപ്പിലാണ് അദ്ദേഹമെന്നും അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊക്കെ തളളിക്കളഞ്ഞാണ് പ്രഭാസിന്റെ പ്രതികരണം.

പെട്ടെന്ന് വിവാഹം കഴിക്കാനുളള പദ്ധതി തനിക്കില്ലെന്ന് അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. “എന്റെ സ്ത്രീ ആരാധകര്‍ പേടിക്കേണ്ട കാര്യമില്ല. തത്കാലം വിവാഹം കഴിക്കുന്നില്ല. അതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ല. ഇത്രയും ആരാധികമാര്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം”, അദ്ദേഹം പറഞ്ഞു.

prabhas, anushka shetty

ചിത്രത്തില്‍ പ്രഭാസും അനുഷ്കയും തമ്മിലുളള കെമിസ്ട്രി ചര്‍ച്ചയായതിന് പിന്നാലെ ഇരുവുരം തമ്മില്‍ പ്രണയത്തിലാണെന്നും പ്രചരണം ഉണ്ടായിരുന്നു. റാണാ ദഗുപതിയെക്കാള്‍ പ്രഭാസാണ് സെക്സിയെന്ന് അനുഷ്ക ഒരു അഭിമുഖത്തിനിടെ പറഞ്ഞതും ഈ അഭ്യൂഹത്തിന് ആക്കം കൂട്ടി. എന്നാല്‍ അത്തരത്തിലൊന്നും അല്ലെന്നും ഇതൊക്കെ വെറും കെട്ടുകഥകളാണെന്നും പ്രഭാസ് പറഞ്ഞു. ഇരുവരും നേരത്തേ പല ചിത്രങ്ങളിലും ഒരുമിച്ചിട്ടുണ്ട്.

“ഇത്തരത്തിലുളള കഥകള്‍ സാധാരണമാണ്. ഞാനും അനുഷ്കയും നല്ല സുഹൃത്തുക്കളാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇത്തരത്തിലുളള റൂമറുകള്‍ ഉണ്ടാവും. അത് സാധാരണമാണ്. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു”, പ്രഭാസ് പറഞ്ഞു.

സുജീത് സംവിധാനം ചെയ്യുന്ന സാഹോയില്‍ ആണ് പ്രഭാസ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിലും അനുഷകയാണ് നായികയാവുക എന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prabhas opens up on rumours

Next Story
ബിഗ് ബോസിൽ നിന്ന് ഒവിയ പുറത്ത്? ഒവിയ ഇല്ലെങ്കിൽ ഷോ പൂട്ടിക്കുമെന്ന് ആരാധകർ; തമിഴ് മനസ് കീഴടക്കിയ മലയാളിക്കുട്ടിയെ പരിചയപ്പെടാംOviya
The moderation of comments is automated and not cleared manually by malayalam.indianexpress.com