എസ്.എസ്.രാജമൗലി ഒരുക്കിയ ബാഹുബലി പ്രഭാസിനെ ലോക പ്രശസ്‌തനാക്കിയിരിക്കുകയാണ്. അഞ്ച് വർഷമാണ് ബാഹുബലിയ്‌ക്കായി പ്രഭാസ് നീക്കി വെച്ചത്. ബാഹുബലി തിയേറ്ററിലെത്തിയ ശേഷം ഒരു മാസത്തെ അവധി ആഘോഷിക്കാനായി പ്രഭാസ് പോയത് യുഎസിലേക്കാണ്.

സാഹോയാണ് പ്രഭാസിന്റെ അടുത്ത ചിത്രം. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. എന്നാൽ നവമാധ്യമങ്ങളിലിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് പ്രഭാസിന്റെ പുതിയ ലുക്കാണ്. താടിയും മീശയും വടിച്ച പ്രഭാസിന്റെ പുതിയ ചിത്രങ്ങളാണിപ്പോൾ നവമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

തൊപ്പിയും കണ്ണടയും വെച്ച് താടിയും മീശയും വടിച്ചാണ് പ്രഭാസിനെ ചിത്രത്തിൽ കാണുന്നത്. പ്രഭാസ് രാജു ഒഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

New Beganing Saaho New look

A post shared by Prabhas official (@prabhas_raju_official) on

ഇതിന് മുൻപ് സ്‌റ്റൈലിസ്റ്റായ ആലിം ഹക്കീമിനൊപ്പമുളള പ്രഭാസിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുതിയ ഹെയർസ്‌റ്റൈലിലാണ് പ്രഭാസിനെ ഈ ചിത്രത്തിൽ കണ്ടത്.

The Bahubali of the Indian Film Industry….Prabhas #Prabhas #AalimHakim #SalonHakimsAalim #HArocks #Throwback

A post shared by Salon Hakim's Aalim (@aalimhakim) on

സുജീത്താണ് സാഹോ സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ ചിത്രമാണ് സാഹോ. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ഈ ചിത്രം പ്രദർശനത്തിനെത്തും. ജൂലൈയിൽ സാഹോയുടെ ചിത്രീകരണം തുടങ്ങുമെന്നാണറിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook