Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ഇൻസ്റ്റഗ്രാമിലെ വ്യാജന്മാരെ തുരത്താൻ ഒർജിനൽ പ്രഭാസ് എത്തി; വരവേറ്റ് ആരാധകർ

നിലവിൽ മുപ്പതിലേറെ വ്യാജ പ്രൊഫൈലുകളാണ് പ്രഭാസിന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ ഉള്ളത്

prabhas, prabhas instagram, prabhas baahubali, saaho, instagram, baahubali actor, baahubali, prabhas saaho, പ്രഭാസ്, പ്രഭാസ് ഇൻസ്റ്റഗ്രാം, prabhas instagram account, സാഹോ, film news, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌

ബോളിവുഡിലെയും മലയാളത്തിലെയും തമിഴിലെയും തെലുങ്കിലേയുമെല്ലാം താരങ്ങളെല്ലാം ഇന്ന് സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പുതിയ സിനിമകളുടെ പ്രമോഷനു വേണ്ടിയും സിനിമാവിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാനും എന്നു തുടങ്ങി ട്രെയിലർ ലോഞ്ചുകൾക്ക് വരെ സമൂഹമാധ്യമങ്ങൾ സാക്ഷിയാവുന്ന കാഴ്ചകളാണ് കാണാൻ സാധിക്കുക.

ഫെയ്സ്ബുക്കിൽ സജീവമായിരുന്നെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നില്ല ‘ബാഹുബലി’ താരം പ്രഭാസ്. രണ്ടു ദിവസം മുൻപു മാത്രമാണ് പ്രഭാസ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രം പങ്കുവെച്ച് പ്രേക്ഷകർക്ക് ആവേശം പകരുകയാണ് താരം ഇപ്പോൾ. ഇൻസ്റ്റഗ്രാമിലേക്കുള്ള പ്രഭാസിന്റെ വരവിനെ ആവേശത്തോടെയാണ് ആരാധകർ വരവേൽക്കുന്നത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ പ്രഭാസിന്റെ പേരിൽ മുപ്പതോളം വ്യാജ പ്രൊഫൈലുകളാണ് ഉള്ളത്. ആ സാഹചര്യത്തിലാണ് വൈരിഫൈഡ് അക്കൗണ്ടുമായി താരത്തിന്റെ വരവ്.

തന്റെ പുതിയ ചിത്രം ‘സഹോ’യുടെ റിലീസിന് ഒരുങ്ങുകയാണ് താരമിപ്പോൾ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം എൻട്രിയെന്നാണ് റിപ്പോർട്ട്. ഒരൊറ്റ ദിവസം കൊണ്ട് എട്ടരലക്ഷം പേരാണ് താരത്തെ ഫോളോ ചെയ്തിരിക്കുന്നത്. ‘ബാഹുബലി’യെന്ന ബ്രഹ്മാണ്ഡചിത്രത്തിലൂടെ ലോകത്താകമാനം ആരാധകരെ സമ്പാദിച്ച താരമാണ് പ്രഭാസ്. അഞ്ചു വർഷമാണ് മറ്റൊരു ചിത്രത്തിനും ഡേറ്റ് കൊടുക്കാതെ ‘ബാഹുബലി’യ്ക്കായി പ്രഭാസ് മാറ്റിവച്ചത്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ബോക്സ് ഓഫീസിൽ വൻവിജയം തേടുകയും ചെയ്തതോടെ പ്രഭാസിന്റെ താരമൂല്യവും വർധിക്കുകയായിരുന്നു.

‘ബാഹുബലി: ദി കണ്‍ക്ലൂഷന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രം പൂർത്തിയാക്കി ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ചിത്രമാണ് ‘സാഹോ’. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ ‘സാഹോ’യില്‍ ശ്രദ്ധ കപൂറാണ് പ്രഭാസിന്റെ നായിക. ‘റണ്‍ രാജാ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് ‘സാഹോ’യുടെ സംവിധായകൻ. ജാക്കി ഷ്‌റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ‘സാഹോ’യിൽ മലയാളത്തിൽ നിന്ന് ലാലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read more: പിറന്നാൾ ദിനത്തിൽ ആരാധകർക്കായി ‘സഹോ’യുടെ മേക്കിങ് വീഡിയോ പങ്കുവെച്ച് പ്രഭാസ്/

ആക്ഷനേറെ പ്രാധാന്യമുള്ള ചിത്രമാണ് ‘സഹോ’. ‘ട്രാന്‍സ്‌ഫോര്‍മര്‍’, ‘ഡൈ ഹാര്‍ഡ്’ എന്നീ ചിത്രങ്ങളുടെ കൊറിയോഗ്രഫറും ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്ററുമായ കെന്നി ബാറ്റ്‌സാണ് സാഹോയുടെ ആക്ഷൻ കൊറിയോഗ്രാഫർ. ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് ശങ്കർ ഈഷൻ ലോയ് ത്രയങ്ങളാണ്. വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി, വിക്രം റെഡ്ഡി എന്നിവരാണ് യുവി ക്രിയേഷന്‍സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്‌ടറായിരുന്ന സാബു സിറിലാണ് ‘സാഹോ’യുടെയും കലാസംവിധാനം നിർവ്വഹിക്കുന്നത്.

‘ബാഹുബലി’യുടെ വിജയത്തോടെ ആഗോളതാരമായി മാറിയ പ്രഭാസ് ‘സാഹോ’യ്ക്ക് റെക്കോർഡ് പ്രതിഫലമാണ് വാങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 150 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ 30 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. ചിത്രത്തിലെ നായികയായ ശ്രദ്ധ കപൂറിന്റെ പ്രതിഫലവും വാർത്തയായിരുന്നു.​ ആദ്യം 12 കോടി പ്രതിഫലതുകയായി ആവശ്യപ്പെട്ട ശ്രദ്ധ പിന്നീട് 9 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്.

‘ബാഹുബലി’യുടെ റെക്കോഡ് ഇതിനോടകം തന്നെ ‘സാഹോ’ മറികടന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 400 കോടിയ്ക്ക് ഇറോസ് ഇറോസ് ഇന്‍റര്‍ നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ‘ബാഹുബലി’യുടെ വിതരണാവകാശം 350 കോടിയായിരുന്നു. ആഗസ്ത് 15 നാണ് ചിത്രം റിലീസിനെത്തുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prabhas instagram baahubali

Next Story
ഇറങ്ങുന്നതിനു മുൻപെ ട്രെൻഡാവുന്ന സീക്വലുകൾLucifer, Madhuraraja, mohanlal lucifer, Mammootty Madhuraraja , Lucifer 2, Minister raja, മോഹൻലാൽ ലൂസിഫർ, മമ്മൂട്ടി, മധുരരാജ, മിനിസ്റ്റർ രാജ, പൃഥ്വിരാജ്, വൈശാഖ്, movie public review, mohanlal, vivek oberoi, manju warrier, tovino thomas, sachin khedekar, prithviraj sukumaran, movie review, മോഹന്‍ലാല്‍, പ്രിഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌
The moderation of comments is automated and not cleared manually by malayalam.indianexpress.com