ഇതാണ് സര്‍പ്രൈസ്! പ്രഭാസ് അനുഷ്‌കയ്ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം

എന്തായിരിക്കും പ്രഭാസ് അനുഷ്‌കയ്ക്ക് ജന്മദിന സമ്മാനമായി നല്‍കുക എന്ന ആകാംക്ഷയിലായിരുന്നു സുഹൃത്തുക്കളും ആരാധകരും.

prabhas, anushka shetty

ബാഹുബലിയിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ താരങ്ങളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. അനുഷ്‌കയുടെ ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ നവംബര്‍ ഏഴിന്. സിനിമാ മേഖലയിലെ പല പ്രമുഖരും താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തിയെങ്കിലും എല്ലാവരുടെയും ശ്രദ്ധ നടന്‍ പ്രഭാസിലേക്കായിരുന്നു. എന്തായിരിക്കും പ്രഭാസ് അനുഷ്‌കയ്ക്ക് ജന്മദിന സമ്മാനമായി നല്‍കുക എന്ന ആകാംക്ഷയിലായിരുന്നു സുഹൃത്തുക്കളും ആരാധകരും. ഒടുവില്‍ ഏവരെയും ഞെട്ടിച്ച ഒരു സമ്മാനം തന്നെ പ്രഭാസ് അനുഷ്‌കയ്ക്ക് നല്‍കി.

അന്‍പത് ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യു കാറാണ് തന്റെ ‘ദേവസന’യ്ക്ക് ‘അമരേന്ദ്ര ബാഹുബലി’ നല്‍കിയത് എന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 23ന് പ്രഭാസിന്റെ പിറന്നാളായിരുന്നു. അന്ന് പ്രഭാസിനെ ഞെട്ടിച്ച് ആഡംബര വാച്ചാണ് അനുഷ്‌ക സമ്മാനമായി നല്‍കിയത്.

തെന്നിന്ത്യയിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് പ്രഭാസും അനുഷ്‌കയും. കൂടാതെ ജീവിതത്തിലും ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. പ്രണയത്തിലാണെന്നും വിവാഹം ഉണ്ടാകുമെന്നൊക്കെ വാര്‍ത്ത വന്നപ്പോഴും അതെല്ലാം അവര്‍ തന്നെ നിരസിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prabhas gift for anushka shetty will leave you amazed

Next Story
‘പറവ’യെ കൈക്കുളളിലാക്കി ‘മലബാര്‍ സുന്ദരി’; സൗബിന്‍ ഷാഹിറിന്റെ വിവാഹനിശ്ചയം കഴിഞ്ഞുSoubin Shahir
The moderation of comments is automated and not cleared manually by malayalam.indianexpress.com