എസ്.എസ്.രാജമൗലിയുടെ ബാഹുബലി എന്ന ചിത്രത്തോടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഹൃദയം കവര്‍ന്ന താരം, പ്രഭാസിന്റെ പിറന്നാളായിരുന്നു ഒക്ടോബര്‍ 23ന്. ലക്ഷക്കണക്കിന് ആരാധകരാണ് പ്രഭാസിന് പിറന്നാള്‍ ആശംസിച്ചത്. എന്നാല്‍ പിറന്നാളിന് വേറെ ചില സന്ദേശങ്ങളും കിട്ടി താരത്തിന്. ‘എന്നെ വിവാഹം കഴിക്കൂ’ എന്നു പറഞ്ഞ്, ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി സ്ത്രീകളാണ് പ്രഭാസിന്റെ ഇന്‍ബോക്‌സില്‍ എത്തിയത്.

ബാഹുബലി എന്ന ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഇന്ത്യയിലെ ‘ഡാര്‍ലിങ് ബാച്ചിലര്‍’ ആയി മാറിയിരിക്കുകയാണ് പ്രഭാസ്. വിവാഹാലോചനകള്‍ വരിക എന്നത് ഒരു പുതുമയുള്ള കാര്യമല്ല, എന്നാല്‍ അത് എണ്ണിയാലൊടുങ്ങാത്ത അവസ്ഥയിലേക്ക് പോകുക എന്നതാണ് ഇവിടെ അത്ഭുതപ്പെടുത്തുന്നത്.

പ്രഭാസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത് ബാഹുബലി ചിത്രീകരണ സമയത്ത് 6,000ത്തോളം വിവാഹാലോചനകളാണ് പ്രഭാസിന് വന്നതെന്നാണ്. എന്നാല്‍ സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച താരം എല്ലാം നിരസിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ