scorecardresearch

അവിടെ ഇരുന്നാൽ വിവരമറിയും; 'ആദിപുരുഷ്' തിയേറ്ററിൽ 'ഹനുമാൻ സീറ്റി'ലിരുന്നയാൾക്ക് മർദ്ദനം

ഹനുമാനായി ഒഴിച്ചിട്ട സീറ്റിലിരുന്നു എന്ന കാരണത്താലാണ് പ്രഭാസ് ആരാധകരുടെ ഈ പ്രവൃത്തി

ഹനുമാനായി ഒഴിച്ചിട്ട സീറ്റിലിരുന്നു എന്ന കാരണത്താലാണ് പ്രഭാസ് ആരാധകരുടെ ഈ പ്രവൃത്തി

author-image
Entertainment Desk
New Update
Prabhas, Adipurush Movie, Prabhas Actor

Source/ Twitter

പ്രഭാസ് ചിത്രം 'ആദിപുരുഷ്' റിലീസിനെത്തുന്നതിനു മുൻപ് തന്നെ അനവധി വിവാദങ്ങൾ നിറഞ്ഞിരുന്നു. അതിലൊന്നാണ് തിയേറ്ററിൽ ഹനുമാനായി ഒരു സീറ്റ് ഒഴിച്ചുടുമെന്ന് പലരും പറഞ്ഞത്. റിലീസ് ദിവസം ഹനുമാനായി സീറ്റ് റിസർവ് ചെയ്തിരിക്കുന്നത്, അതിൽ പുഷ്പങ്ങൾ അർപ്പിച്ചതുമായ ചിത്രങ്ങൾ സോഷ്യൽ മീഡിയ വൈറലായി. ഇപ്പോഴിതാ ഹനുമാന്റെ സീറ്റിലിരുന്ന വ്യക്തിയെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിരിക്കുകയാണ്.

Advertisment

ഒരു ട്വിറ്ററർ ഉപഭോക്തവാണ് വീഡിയോ ഷെയർ ചെയ്തത്. ഹൈദരാബാദിലെ ബ്രഹ്മാരംഭ തിയേറ്ററിലാണ് പ്രശ്നമുണ്ടായത്. "ഹനുമാനായി ഒഴിച്ചിട്ടിരുന്ന സീറ്റിൽ കയറിയിരുന്ന വ്യക്തിയെ കയ്യേറ്റം ചെയ്ത് പ്രഭാസ് ആരാധകർ. ഹൈദരാബാദിലെ തിയേറ്ററിൽ അതിരാവിലെ സംഭവിച്ചതാണിത്. അസഭ്യ വാക്കുകൾ പറയുന്നതു കാരണം ഓഡിയോ മ്യൂട്ട് ചെയ്തിരിക്കുകയാണ്," ട്വിറ്ററിൽ വീഡിയോയ്‌ക്കൊപ്പം കുറിച്ചതിങ്ങനെയാണ്.

Advertisment

ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകന്റെ അഭിപ്രായം ചോദ്യം ചെയ്തു കൊണ്ട് ഒരു ആൾകൂട്ടം ആക്രമിക്കാൻ ഒരുങ്ങുന്ന ദൃശ്യങ്ങളും വൈറലാവുകയാണ്. വീഡിയോ ഗെയിമുകളിലെ രാക്ഷസന്മാരെ അതുപോലെ സൃഷ്ടിച്ചിരിക്കുന്നെന്നും അവിടവിടെയായി ത്രിഡി ഷോർട്ടകളുണ്ടെന്നുമാണ് സിനിമ കണ്ട വ്യക്തി പറയുന്നത്. സംവിധായകൻ പ്രഭാസിനെ വേണ്ടവിധം ഉപയോഗിച്ചില്ലെന്നും രാഘവ് എന്ന കഥാപാത്രം പ്രഭാസിനൊട്ടും തന്നെ ചേരുന്നില്ലെന്നും പറയുന്നുണ്ട്.

ഹനുമാനായി സീറ്റ് ഒഴിച്ചിടണം എന്ന അണിയറപ്രവർത്തകരുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. തിയേറ്ററുകളിൽ ഹനുമാനായി ഒഴിച്ചിട്ട സീറ്റുകളുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ്, ആദിപുരുഷ് കളിക്കുന്ന തിയേറ്ററിൽ സിനിമ കാണുന്ന കുരങ്ങിന്റെ വീഡിയോയും വൈറലായത്. പ്രഭാസ് ആരാധകരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

തന്‍ഹാജി’യുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ആദിപുരുഷ് ഒരുക്കുന്നത്. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ‘സാഹോ’യ്ക്കും ‘രാധേശ്യാമി’നും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ‘ആദിപുരുഷ്’ എന്ന ത്രിഡി ചിത്രം. ചിത്രത്തിൽ രാമനായാണ് പ്രഭാസ് എത്തുന്നത്, സെയ്ഫ് അലി ഖാനാണ് രാവണ വേഷം ചെയ്യുന്നത്. ഒരേ സമയം ഹിന്ദിയിലും തെലുങ്കിലുമാണ് ആദിപുരുഷ് ചിത്രീകരിച്ചിരിക്കുന്നത്. തമിഴ്, കന്നഡ, മലയാളം ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് 2ഡി, 3ഡി സ്‌ക്രീനുകളിൽ ചിത്രം കാണാനാവും. മൂന്ന് മണിക്കൂറിനു അടുത്താണ് ചിത്രത്തിന്റെ ദൈർഘ്യം.

ആദിപുരുഷിന്റെ ഹിന്ദി പതിപ്പ് ആദ്യ ദിനം തന്നെ 30 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 1.13 ലക്ഷം ടിക്കറ്റുകൾ ഹിന്ദി പതിപ്പിനായി വിറ്റുപോയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ 6200-ലധികം സ്‌ക്രീനുകളിലാണ് ആദിപുരുഷ് റിലീസ് ചെയ്തിരിക്കുന്നത്.

Prabhas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: