എസ്.എസ്.രാജമൗലി സംവിധാനം ചെയ് ബാഹുബലി എന്ന ചിത്രത്തോടെ പ്രഭാസ് എന്ന താരത്തിന് സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ വലിയൊരിടം കിട്ടി. താരത്തോട് ആരാധന മൂത്ത് എത്ര പെണ്‍കുട്ടികളാണ് പ്രണയാഭ്യര്‍ത്ഥനകളും വിവാഹാഭ്യര്‍ത്ഥനകളും നടത്തിയിരിക്കുന്നത്. 6000 വിവാഹാലോചനകള്‍ പ്രഭാസിന് വന്നതൊക്കെ മാധ്യമങ്ങളിലും വാര്‍ത്തകളായിരുന്നു.

ഇവിടെ ആരാധനയുടെ ‘ഭയാനകമായ ഒരു വേര്‍ഷന്‍’ ഇതാ. താരത്തോടുള്ള ആരാധന സഹിക്കാതെ ഒരു പെണ്‍കുട്ടി തന്റെ ശരീരത്തില്‍ അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രത്തെ വരച്ചു വച്ചിരിക്കുന്നു. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിച്ച് ആഘോഷം നടത്തിയ അഹമ്മദാബാദ് സിറ്റി പൊലീസിലെ വുമണ്‍ ക്രൈംബ്രാഞ്ചും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. പ്രഭാസിന്റെ പേര് എഴുതിയ കേക്ക് മുറിച്ചാണ് വനിതാ ഓഫീസര്‍മാര്‍ തങ്ങളുടെ ഇഷ്ടതാരത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ