/indian-express-malayalam/media/media_files/uploads/2021/03/Prabhas.jpg)
'ബാഹുബലി' എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഗ്ലോബ്ബൽ താരമായി മാറിയ നടനാണ് പ്രഭാസ്. ഇപ്പോഴിതാ. പ്രഭാസിന്റെ പുതിയ കാറാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 6 കോടിയുടെ പുതിയ ലംബോര്‍ഗിനി സ്വന്തമാക്കിയിരിക്കുകയാണ് പ്രഭാസ്.
ലംബോര്‍ഗിനിയുടെ സൂപ്പര്‍സ്‌പോര്‍ട്‌സ് കാറുകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന അവന്റെഡോര്‍ എസ് റോഡ്സ്റ്ററാണ് പ്രഭാസ് സ്വന്തമാക്കിയിരിക്കുന്നത്. ലംബോര്‍ഗിനി കാറുകൾക്കിടയിൽ ഏറ്റവും മികച്ചതും ഏറ്റവും വിലയുള്ളതുമായ സ്‌പോര്‍ട്‌സ് കാറുകളിലൊന്നാണിത്.
Rebel Star #Prabhas bought a brand new @Lamborghini Aventador S Roadster pic.twitter.com/RLJ3ImSKc6
— Prabhas (@PrabhasRaju) March 28, 2021
#Prabhas First Ride on New Lamborghini
— Prabhas Trends ™ (@TrendsPrabhas) March 28, 2021
Prabhas anna unveiling the car #Prabhaspic.twitter.com/cxsphLq0A5
— Prabhas Trends ™ (@TrendsPrabhas) March 28, 2021
പ്രഭാസിന്റെ അച്ഛൻ സൂര്യ നാരായണ രാജുവിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് താരം ഈ പുതിയ കാർ വാങ്ങിയതെന്നും റിപ്പോർട്ടുുകളുണ്ട്. ഓറഞ്ച് നിറത്തിലുള്ള ഈ കാറിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നു കഴിഞ്ഞു.
6.5 ലീറ്റര്‍ വി12 എന്‍ജിനാണ് ലംബോര്‍ഗിനി അവന്റഡോര്‍ എസ് റോഡ്സ്റ്ററില്‍ ഉള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 2.9 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ സൂപ്പര്‍ കാറിന്റെ പരമാവധി വേഗം 350 കിലോമീറ്ററാണ്.
Read more: പ്രഭാസ് അഭിനയത്തിലേക്കു വരാന്‍ കാരണം ഈ സിനിമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.