ബാഹുബലി എന്ന ചിത്രത്തിലെ നായകനും വില്ലനും ഒരല്‍പം മോഡേണായാല്‍ എങ്ങനിരിക്കും? പുതുയുഗത്തിലെ ബല്ലാല്‍ ദേവനേയും ബാഹുബലിയേയും രൂപകല്‍പന ചെയ്തിരിക്കുകയാണ് ഒരു ആരാധകന്‍. ഈ ചിത്രം റാണാ ദഗ്ഗുബാട്ടി തന്നെ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചു.

ആരാധകന്‍ ഉണ്ടാക്കിയ ചിത്രത്തോടൊപ്പം തങ്ങളുടെ തന്നെ ഒരു ചിത്രവും റാണ പങ്കുവച്ചിട്ടുണ്ട്. സൂര്യയ്‌ക്കൊപ്പം റാണയും പ്രഭാസും നില്‍ക്കുന്ന ചിത്രവുമായി മോഡേണ്‍ ബാഹുബലി ചിത്രത്തിനു സാമ്യമുണ്ടെന്നാണ് റാണ പറയുന്നത്.

ബാഹുബലിയുടെ ചിത്രീകരണ വേളയില്‍ പ്രഭാസുമൊത്തുള്ള സൗഹൃദത്തിന്റെ ചിത്രങ്ങള്‍ നേരത്തേയും റാണ പങ്കുവച്ചിട്ടുണ്ട്. ബാഹുബലിയും ബല്ലാൽ ദേവനും ഒരുമിച്ചു സെൽഫി എടുക്കുന്ന ചിത്രമാണ് ആരാധകൻ വരച്ചിരിക്കുന്നത്.

ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ക്കായി തന്റെ അഞ്ചുവര്‍ഷങ്ങളാണ് പ്രഭാസ് മാറ്റിവച്ചത്. ചിത്രത്തില്‍ അച്ഛനായും മകനായും എത്തിയത് പ്രഭാസ് തന്നെയായിരുന്നു. ഇനിയൊരു ചിത്രത്തിനു വേണ്ടിയും ഇത്രയേറെ വര്‍ഷങ്ങള്‍ താന്‍ മാറ്റിവയ്ക്കില്ലെന്നായിരുന്നു അന്ന് മാധ്യമങ്ങളോട് പ്രഭാസ് പറഞ്ഞത്. നിലവില്‍ സാഹോ എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ