എബിസിഡി പരമ്പരയിലെ മൂന്നാമത്തെ ചിത്രം ത്രിയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു. എബിസിഡി ടുവിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വരുണ്‍ ധവാനും ശ്രദ്ധാ കപൂറും തന്നെയാണ് ത്രിയിലുമെത്തുന്നത്. ‘ത്രി: സ്ട്രീറ്റ് ഡാന്‍സര്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്നലെയാണ് പുറത്ത് വിട്ടത്. വരുണ്‍ ധവാനും ശ്രദ്ധയുമാണ് പോസ്റ്ററുകളിലുളളത്. ഇരുവരുടേയും ആറ്റിറ്റിയൂഡാണ് പോസ്റ്ററുകളുടെ ഹൈലൈറ്റ്.
मेरा काम है जीत जीत जीत
मेरा ईमान है जीत जीत जीत
पर साला 'हराम' भी है जीत जीत जीत।#StreetDancer3D, this November 8th@streetdancer_ @ShraddhaKapoor @Tseries @itsBhushanKumar @Lizelle1238 @remodsouza @PDdancing @Norafatehi pic.twitter.com/xRw2YCcUJj— Varun Dhawan (@Varun_dvn) February 5, 2019
ചിത്രത്തിന്റെ ചിത്രീകരണ ഒരുക്കങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നാളുകളായി പ്രചരിക്കുന്നുണ്ടായിരുന്നു. നവംബര്‍ എട്ടിനായിരിക്കും ചിത്രം റിലീസ് ചെയ്യുക. പരമ്പരയിലെ ആദ്യ രണ്ട് ചിത്രങ്ങളും വന്‍ വിജയമായിരുന്നു. റിയാലിറ്റി ഷോ താരങ്ങളെ അണിനിരത്തിയായിരുന്നു റെമോ ഡിസൂസ തന്റെ ആദ്യ ചിത്രമായ എബിസിഡി പുറത്തിറക്കിയത്. പ്രഭുദേവയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
Coming to unite the streets. Back with my chirkut #StreetDancer3D bring your team cause I dance to win @ShraddhaKapoor @itsBhushanKumar @norafatehi @Lizelle1238 @remodsouza @aparshakti @mohanshakti @punitjpathak @Dthevirus0011 pic.twitter.com/PxJoXv5gjK
— Varun Dhawan (@Varun_dvn) February 5, 2019
ഒന്നാം പതിപ്പിന്റെ വിജയത്തിന് പിന്നാലെ വരുണിനേയും ശ്രദ്ധേയേയും കൂടെക്കൂട്ടി രണ്ടാം പതിപ്പും പുറത്തിറക്കി. രണ്ടാം പതിപ്പും വന്‍ വിജയമായി. ഡാന്‍സ് തന്നെയായിരുന്നു ചിത്രങ്ങളുടെ പ്രധാന സവിശേഷത. ബോളിവുഡിലെ പ്രശസ്തമായ നിരവധി ഗാനങ്ങള്‍ക്ക് കൊറിയോഗ്രഫി ചെയ്തിട്ടുള്ള റെമോ പരമ്പരയിലെ മൂന്നാം പതിപ്പിലും റിയാലിറ്റി ഷോ താരങ്ങളായ ഒരുപാട് നര്‍ത്തകരെ അണിനിരത്തുന്നുണ്ട്.
വരുണിനും ശ്രദ്ധക്കും പുറമെ പ്രഭു ദേവയും കഴിഞ്ഞ രണ്ട് പടത്തിലേയും മറ്റ് താരങ്ങളും ത്രിയിലുമുണ്ട്. പുറമെ നോറാ ഫത്തേഗിയും നര്‍ത്തകയും കൊറിയോഗ്രാഫറുമായ ശക്തി മോഹനും ത്രിയിലൂടെ സീരിസിന്റെ ഭാഗമാകും.
Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ