വാലന്റൈൻഡ് ദിനത്തിൽ ആരാധകർക്ക് ചെറിയൊരു സമ്മാനം എന്നു പറഞ്ഞാണ് ദുൽഖർ സൽമാൻ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ‘കണ്ണും കണ്ണും കൊളളയടിത്താൽ’ എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ പോസ്റ്ററാണ് ദുൽഖർ ആരാധകർക്കായി സമ്മാനിച്ചത്. ദേസിങ്ക് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും റിതു വർമ്മയുമാണ് പ്രധാന താരങ്ങൾ.

സിനിമയിലെ ദുൽഖറിന്റെയും റിതുവിന്റെയും പല രംഗങ്ങൾ കോർത്തിണക്കിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ലൗ സിംപലിന്റെ രൂപത്തിലാണ് പോസ്റ്ററുളളത്. വാലന്റൈൻസ് ഡേയിൽ പുറത്തുവന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ദുൽഖറിന്റെ തമിഴ് റീമേക്ക് സിനിമ സോളോ ബോക്സോഫീസിൽ ഹിറ്റായിരുന്നില്ല. അതിനാൽ തന്നെ ദുൽഖർ ഏറെ പ്രതീക്ഷ പുലർത്തുന്ന ചിത്രമാണ് ‘കണ്ണും കണ്ണും കൊളളയടിത്താൽ’. മണിര്തനം ചിത്രം ‘ഓകെ കൺമണി’യിലൂടെയാണ് ദുൽഖർ തമിഴകത്ത് ശ്രദ്ധേയനാവുന്നത്. ദുൽഖറും നിത്യാ മേനോനും ജോഡികളായെത്തിയ ഓകെ കൺമണി ബോക്സോഫിസിൽ വൻ ഹിറ്റായിരുന്നു. പ്രകാശ് രാജ്, ലീല സാംസൺ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ