ന്യൂയോര്‍ക്ക്: ലെബനീസ് പോണ്‍ താരം മിയ ഖലീഫയ്‌ക്കെതിരെ ഐഎസ് വധഭീഷണി. മിയയെ തലവെട്ടി കൊല്ലുമെന്നാണ് ഭീഷണി. തല വെട്ടുന്നതിന്റെ ചിത്രം സഹിതമാണ് മിയക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ട്വിറ്റര്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ദി സ്‌പോര്‍ട്‌സ് ജങ്കീസ് എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഭീഷണിയെക്കുറിച്ച് മിയ ഖലീഫ വെളിപ്പെടുത്തിയത്.

പ്രമുഖ പോണ്‍സൈറ്റായ പോണ്‍ഹബ്ബില്‍ ടോപ് റാങ്കിലുള്ള താരമാണ് മിയ. ലോകത്ത് ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റിൽ തിരയുന്ന പോൺ കാരവുമാണ് മിയ. സോഷ്യല്‍ മീഡിയയിലൂടെയാണ് ഐഎസ് തനിക്ക് ഈ ചിത്രം അയച്ചു തന്നതെന്നു താരം പറയുന്നു. തീവ്രവാദികള്‍ക്ക് വേണ്ടത് നല്‍കാനോ അവരെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാനോ തനിക്കാവില്ലെന്നും പോണ്‍ സ്റ്റാര്‍ തറപ്പിച്ച് പറയുന്നുമുണ്ട്.

കടപ്പാട്:മിയാ ഖലീഫ. കോം

മിയയുടെ നീലച്ചിത്രങ്ങള്‍ക്ക് ലെബനണ്‍, തുര്‍ക്കി എന്നിവ ഒഴിച്ചുള്ള എല്ലാം മുസ്ലിം രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഹിജാബ് ധരിച്ച് സെക്‌സിലേര്‍പ്പെടുന്ന മിയയുടെ വീഡിയോകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് മുസ്ലിം സമൂഹത്തില്‍ നിന്നും കടുത്ത എതിര്‍പ്പായിരുന്നു ഉയര്‍ന്ന് വന്നിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ