ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ മുഴുനീള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. 25000 രൂപ മാത്രം ചെലവിലാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ചിത്രമൊരുക്കിയത്. പോരാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കിയത്ബിലഹരി കെ രാജാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഓരോ രംഗത്തിലും റിയലിസ്റ്റിക് സ്വഭാവം നിറഞ്ഞുനില്‍ക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. പ്ലാന്‍ ബി ഇന്‍ഫോടെയ്‌മെന്റ് ബാനറില്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്‌. ഷാലിന്‍ സോയ പ്രധാന കഥാപാത്രമായിയെത്തുന്ന ചിത്രത്തില്‍ മറ്റെല്ലാവരും പുതുമുഖങ്ങളാണെന്ന പ്രത്യേകത കൂടിയുണ്ട്. പ്രതിഫലം വാങ്ങാതെ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കാന്‍ സുഹൃത്തുക്കള്‍ മുന്നോട്ട് വന്നതാണ് ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് സംവിധായകന്‍ ബിലഹരി രാജ് പറഞ്ഞു. ശ്രീരാജ് രവീന്ദ്രനാണ് ഛായാഗ്രഹണം. ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം മുജീബ് റഹ്മാന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ