ഒരു കാലത്ത് മലയാളികളുടെ ആരാധനപാത്രമായിരുന്ന ഗ്ലാമർ താരം ഖുശ്ബു വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. സൂര്യ ടി.വി സംപ്രേക്ഷണം ചെയ്യുന്ന നന്ദിനി എന്ന പരമ്പരയിലൂടെയാണ് ഗ്ലാമർ റാണി ഖുശ്ബു മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്. ദക്ഷിണേന്ത്യയിൽ മികച്ച പ്രതികരണമാണ് നന്ദിനി എന്ന ഹൊറർ സീരിയലിന് ലഭിക്കുന്നത്.

മാനത്തെ കൊട്ടാരം, അങ്കിൾ ബൺ, മിസ്റ്റർ മരുമകൻ എന്ന മലയാളം ചിത്രങ്ങളിൽ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്കു സീരിയലുകളിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന ഖുശ്ബു ചില തമിഴ് സിനിമകളിലും അഭിനയിക്കുന്നുണ്ട്.
kushboo
തിങ്കൾ മുതൽ ശനി വരെ രാത്രി 9.00 മണിക്കാണ് സിരീയൽ സംപ്രേക്ഷണം ചെയ്യുന്നത്. സൂര്യ ടി.വിയാണ് നന്ദിനി പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. മിനി സ്ക്രീൻ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ സീരിയലുകളിൽ ഒന്നാണ് നന്ദിനി. ഹൊറർ പരമ്പരയിൽ ഒരു ദേവിയുടെ വേഷത്തിലാണ് ഖുശ്ബു എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ