Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി
ആവേശപ്പോരില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ നേരിടും; മത്സരം എവിടെ, എങ്ങനെ കാണാം?
‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖ
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

പണം തട്ടിയ കേസ്: പ്രമുഖ സീരിയൽ താരം അതുല്‍ ശ്രീവ അറസ്റ്റിൽ

എം80 മൂസ എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ താരമാണ് അതുല്‍ ശ്രീവ

M80 Moosa

കോഴിക്കോട്: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പണം തട്ടിയ കേസിലും മിനിസ്‌ക്രീന്‍ താരം അതുല്‍ ശ്രീവയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ് ചെയതത്. എം80 മൂസ എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ താരമാണ് അതുല്‍ ശ്രീവ. ഗുരുവായൂരപ്പന്‍ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കോളേജിൽ നിന്നും അതുൽ ശ്രീവയെ പുറത്താക്കിയിരുന്നു.

കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുല്‍ ശ്രീവയെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടിയെടുക്കുന്നതായും പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ മര്‍ദ്ദിക്കുന്നതായും പോലീസ് കണ്ടെത്തി.

Read About : സൂര്യയുടെ പിറന്നാൾ ആഘോഷത്തിൽ അനുശ്രീയ്ക്കെന്താ കാര്യം?- വിഡിയോ

വെള്ളിയാഴ്ച ഉച്ചയോടെ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്നകേസിലും പണം ആവശ്യപ്പെട്ട കേസിലുമാണ് കോഴിക്കോട് കസബ പോസീസ് അതുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പേരാമ്പ്ര സ്വദേശിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പ്രതിയാണ് അതുല്‍ ശ്രീവയെന്നും പോലീസ് പറയുന്നു. കേസിലെ മറ്റു പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Read About : ആമിയിലെ ‘സഹീര്‍ അലി’ ആരാണ്? അനൂപ് മേനോൻ അവതരിപ്പിക്കുന്നത് സമകാലിക രാഷ്ട്രീയ നേതാവിനെ? ചർച്ചകൾ കൊഴുക്കുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Popular serial artist athul sriva arrested

Next Story
സെക്‌സി ദുര്‍ഗ: പേരുപറയാന്‍ പോലും ഫെയ്‌സ്ബുക്ക് സമ്മതിക്കുന്നില്ലെന്ന് നടിRajshri Deshpande, Sexy Durga
The moderation of comments is automated and not cleared manually by malayalam.indianexpress.com