scorecardresearch
Latest News

ഈ ചിത്രത്തിൽ മലയാളത്തിലെ ഒരു നായികയുണ്ട്, മനസിലായോ?

‘ടെലിവിഷൻ സീരിയൽ ഷൂട്ടിനിടയിൽ എടുത്ത ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കുവെച്ചിരിക്കുന്നത്

Divya Unni, Divya Unni family, Divya Unni photos, Divya Unni family photos, Divya Unni children, Divya Unni kids, ദിവ്യ ഉണ്ണി, Indian express malayalam, IE malayalam

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു ദിവ്യ ഉണ്ണി. മലയാളികൾ നെഞ്ചോട് ചേർത്ത നായികമാരിൽ ഒരാളായ ദിവ്യ കുറച്ചധികം നാളുകളായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. നൃത്തവേദികളിൽ മാത്രമാണ് ഇന്ന് ദിവ്യ സാന്നിധ്യം അറിയിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നായികയായിരുന്ന ദിവ്യ ഉണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

എൺപതുകളിലെ ഏതോ ഒരു സീരിയൽ ഷൂട്ടിംഗ് സെറ്റിൽ അമ്മയുടെ മടിയിലിരുന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന ദിവ്യ ഉണ്ണിയാണ് ചിത്രത്തിൽ ഉള്ളത്. ‘ടെലിവിഷൻ സീരിയൽ ഷൂട്ടിനിടയിൽ എടുത്ത ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ്‌ ദിവ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read Also: അച്ഛന്റെ വഴിയേ സിനിമയിലേക്ക്; ഈ നടനെ മനസിലായോ?

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ദിവ്യ അഭിനയിച്ചിരുന്നു. ഏകദേശം അമ്പതോളം സിനിമകളിലാണ് ദിവ്യ അഭിനയിച്ചിട്ടുള്ളത്. ബാല താരമായി മലയാളത്തിൽ ആയിരുന്നു ദിവ്യയുടെ അരങ്ങേറ്റം. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭാരത് ഗോപിയുടെ മകളായി എത്തിയ കുഞ്ഞു ദിവ്യ പിന്നീട് വർണപ്പകിട്ട്, പ്രണയവർണങ്ങൾ, ആകശഗംഗ, ഉസ്താദ് എന്ന സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നായികമാരുടെ നിരയിലെത്തി.

സിനിമയിൽ ഒട്ടും സജീവമല്ലാത്ത ദിവ്യ ഇപ്പോൾ ഒരു നൃത്താധ്യാപികയാണ്. അമേരിക്കയിലെ ഹൂസ്റ്റണിൽ ഭർത്താവ് അരുണിനും മൂന്ന് മക്കൾക്കും ഒപ്പമാണ് ദിവ്യ താമസിക്കുന്നത്. അർജുൻ, മീനാക്ഷി, ഐശ്വര്യ എന്നിവരാണ് മക്കൾ. ഇടക്ക് തന്റെ ചിത്രങ്ങളും വിശേഷങ്ങളും ദിവ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Popular actress in malayalam childhood photo

Best of Express