scorecardresearch

Poovan OTT: പെപ്പെ ചിത്രം ‘പൂവൻ’ ഒടിടിയിലേക്ക്

Poovan OTT: വിനീത് വാസുദേവന്റെ ആദ്യ സംവിധാന ചിത്രമായ ‘പൂവൻ’ ഒടിടിയിലേക്ക്

Poovan OTT, Poovan OTT release date, Poovan Malayalam movie
പൂവൻ ഒടിടി

Poovan OTT: വിനീത് വാസുദേവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘പൂവൻ.’ ആന്റണി വർഗീസ് പെപ്പെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സവിശേഷ സ്വഭാവ വിശേഷങ്ങളുള്ള ഒരു പൂവൻ കോഴി കാരണം ഉറക്കവും സ്വാസ്ഥ്യവും നഷ്ടപെടുന്ന ഒരു ചെറുപ്പക്കാരൻ, അയാളുടെ ചുറ്റുമുള്ള നിത്യജീവിത കാഴ്ചകൾ… കൗതുകമുണ്ടാക്കുന്ന കഥാഗതിയാണ് ഒറ്റ കേൾവിയിൽ ‘പൂവന്റേത്’.

വിനീത് വാസുദേവന്റെ ആദ്യ ചിത്രം പറയാൻ ശ്രമിക്കുന്നത് റോ-റസ്റ്റിക്ക് ജീവിതങ്ങൾ എന്ന് സമകാലിക മലയാള സിനിമ കുറച്ച് കാലമായി പതിവ് ശൈലിയിൽ അടയാളപ്പെടുത്തിയ കുറച്ച് മനുഷ്യരിലൂടെയാണ്. ഇവരുടെ പ്രണയം, പരിഭവം, ആശയക്കുഴപ്പങ്ങൾ എന്നിവയിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. സാധാരണം, സ്വാഭാവികം എന്നൊക്കെ വിളിക്കാവുന്ന കുറച്ചധികം കാഴ്ചകളിലൂടെ സിനിമ തുടങ്ങിയവസാനിക്കുന്നു.

സജിൻ ചെറുകയിൽ, വിനീത് വാസുദേവ്, വിനീത് വിശ്വം, വരുൺ ധര, ഗിരീഷ് എ ഡി, അനീഷ്മ അനിൽകുമാർ, അഖില ഭാർഗവൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. 2023 ജനുവരി 6ന് തിയേറ്ററുകളിലെത്തിയ ചിത്രം മാർച്ച് 24 മുതൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. സീ 5ലാണ് ചിത്രം സ്ട്രീം ചെയ്യുക. ഷെബിൻ ബെക്കർ, ഗിരീഷ് എ ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Poovan ott release zee 5 antony varghese pepe