Latest News

അമ്മയുടെ സാരി അടിച്ചു മാറ്റി കല്യാണി, ഇവിടെയും അത് തന്നെ സീന്‍ എന്ന് പൂര്‍ണിമ

അമ്മ ലിസിയുടെ സെറ്റുസാരി ഉടുത്താണ് കല്യാണി ഓണത്തിനു ചിത്രം പോസ്റ്റ് ചെയ്തത്

Kalyani Priyadarshan, കല്യാണി, Poornima Indrajith, പൂർണിമ, Onam 2021, Onam Saree photos, Kalyani photos, Poornima photos, ie malayalam

താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കോവിഡ് കാലമായത് കൊണ്ടു തന്നെ വളരെ ചെറിയ രീതിയിൽ കുടുംബത്തിൽ തന്നെയാണ് താരങ്ങളുടെ ആഘോഷങ്ങൾ. ഓണപുടവയിലുള്ള ചിത്രങ്ങൾ താരങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. അതിനിടയിൽ കല്യാണി പ്രിയദർശൻ പങ്കുവച്ച ചിത്രവും അതിനു പൂർണിമയുടെ പ്രതികരണവും ശ്രദ്ധേയമാവുമാകയാണ്.

അമ്മ ലിസിയുടെ സെറ്റുസാരി ഉടുത്താണ് കല്യാണി ഓണത്തിനു ചിത്രം പോസ്റ്റ് ചെയ്തത്. അതിനു വീട്ടിലെയും സ്ഥിതി ഇതുതന്നെയാണ് എന്നാണ് കല്യാണിയുടെ ചിത്രം ഷെയർ ചെയ്‌തു കൊണ്ട് പൂർണിമ കുറിച്ചത്.

“അമ്മക്ക് ഇപ്പോൾ എന്താണ് തോന്നുന്നത് എന്ന് എനിക്ക് മനസിലാകുന്നുണ്ട്. പക്ഷേ ഞാൻ സമ്മതിക്കുന്നു, അമ്മയുടെ വസ്ത്രം അടിച്ചു മാറ്റി ഉപയോഗിക്കുക എന്നത് രസമാണ്. നീ അതിസുന്ദരിയായിരിക്കുന്നു. ഓണം പോസ്റ്റിനായി പ്രാർത്ഥനയും എന്റെ സാരിയാണ് ഉടുത്തത്.” എന്നാണ് പൂർണിമ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നത്.

Also read: കുറച്ചു വൈകി, എങ്കിലും; മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ഓണാഘോഷം, ചിത്രങ്ങള്‍

പ്രിയദർശന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ വും വിനീത് ശ്രീനിവാസന്റെ ‘ഹൃദയവും” ആണ് കല്യാണിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൃഥിരാജിന്റെ മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’യിലും കല്യാണി അഭിനയിക്കുന്നുണ്ട്. ദുൽഖറിന്റെ നായികയായി ‘വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ എത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajiths comment to kalyani priyadarshans onam saree photo

Next Story
സുനിൽ ഷെട്ടിക്കും കുടുംബത്തിനുമൊപ്പം മോഹൻലാലും സുചിത്രയും; ചിത്രങ്ങൾMohanlal, മോഹന്‍ലാല്‍, Sunil Shetty, Mohanlal in Dubai, Mohanlal Golden visa, Mammootty, മമ്മൂട്ടി, Mohanlal Latest, Mammootty Latest, Mammootty photos, Mohanlal Photos, Mohanlal and Mammootty, Entertainment, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com