scorecardresearch
Latest News

കൂട്ടുകാരികളെ പോലെ; മകൾക്കൊപ്പമുള്ള ഔട്ടിംഗ് ചിത്രങ്ങളുമായി പൂർണിമ

മകൾ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മയെന്നതിലുപരി നല്ലൊരു സുഹൃത്തുകൂടിയാണ് പൂർണിമ

കൂട്ടുകാരികളെ പോലെ; മകൾക്കൊപ്പമുള്ള ഔട്ടിംഗ് ചിത്രങ്ങളുമായി പൂർണിമ

അഭിനേത്രി എന്നതിന് പുറമെ ഫാഷൻ ഡിസൈനർ എന്ന നിലയിൽ കൂടി ശ്രദ്ധ നേടിയ വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. മകൾ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മയെന്നതിലുപരി നല്ലൊരു സുഹൃത്തുകൂടിയാണ് പൂർണിമ. മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പൂർണിമ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.

പ്രാർത്ഥനയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങളാണ് പൂർണിമ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. അമ്മയും മോളുമാണെന്ന് തോന്നില്ല, ചങ്ങാതിമാരെ പോലുണ്ടെന്നാണ് ആരാധകരുടെ കമന്റ്.

അച്ഛനും അമ്മയും അഭിനയത്തിൽ തിളങ്ങുമ്പോൾ പാട്ടിന്റെ വഴിയാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന തിരഞ്ഞെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. പാട്ട് പാടുന്നതിന്റെയും ഡാൻസ് ചെയ്യുന്നതിന്റെയും എല്ലാം വീഡിയോകൾ പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡിൽ പ്രാർത്ഥനയുടെ അരങ്ങേറ്റം.

പാട്ടും ഗിത്താർ വായനയും ഡബ്സ്മാഷുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.

Read More: തെന്നിന്ത്യയുടെ സൂപ്പർസ്റ്റാർ; ബാബു ആന്റണിയ്ക്ക് ഒപ്പം നിൽക്കുന്ന കുട്ടിയെ മനസ്സിലായോ?

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Poornima indrajith with daughter prarthana latest photos