വളരെ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് പൂർണിമ. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും മക്കൾക്കൊപ്പമുളള നിമിഷങ്ങളുമെല്ലാം താരം ഇടയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൾ നക്ഷത്രയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങളാണ് പൂർണിമ ഇപ്പോൾ ഷെയർ ചെയ്യുന്നത്.
അമ്മയെ ലാളിക്കുന്ന നക്ഷത്രയെയാണ് ചിത്രങ്ങളിൽ കാണാനാവുക. “ഇവിടെ ആരാണ് അമ്മ,” എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ ചിത്രങ്ങൾ പങ്കുവച്ചത്.
View this post on Instagram
Read more: പൂർണിമയെക്കുറിച്ച് പരാതിയുമായി മല്ലിക; അമ്മ ചുമ്മാ പറയുകയാണെന്ന് മരുമകൾ
മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മ എന്നതിനെക്കാളുപരി നല്ലൊരു സുഹൃത്ത് കൂടിയാണ് പൂർണിമ. അവരുടെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുന്നൊരാൾ. മക്കൾക്കൊപ്പം കൂടിയാൽ പിന്നെ പൂർണിമയും അവരിലൊരാളായി മാറും. അവരുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെല്ലും. മക്കൾക്ക് മാത്രമല്ല അവരുടെ കൂട്ടുകാർക്കും പൂർണിമ നല്ലൊരു സുഹൃത്താണ്.
View this post on Instagram
അടുത്തിടെ, മക്കളുടെ കൂട്ടുകാർക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൂർണിമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്കും കൂട്ടുകാർക്കുമൊപ്പം വെക്കേഷൻ ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പ്രാർഥനയും നക്ഷത്രയും. നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്.