ടെലിവിഷൻ, ടോക്ക് ഷോ അവതാരകയിൽ നിന്നും അഭിനയത്തിലേക്ക് എത്തിയ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന പൂര്‍ണിമ ‘വൈറസ്’ സിനിമയിലൂടെയാണ് മടങ്ങിയെത്തിയത്. രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രത്തിലും പൂര്‍ണിമ അഭിനയിക്കുന്നുണ്ട്.
അമ്മയുടെ 70-ാം പിറന്നാൾ ദിനത്തിൽ മനോഹരമായ രണ്ടു ചിത്രങ്ങളാണ് പൂർണിമ പോസ്റ്റ് ചെയ്തിട്ടുള്ളത്. കുഞ്ഞായിരിക്കുമ്പോൾ അമ്മയുടെ കൈകളിലിരുന്ന് ക്യാമറയെ നോക്കുന്നതാണ് ആദ്യ ഫൊട്ടോ. വർഷങ്ങൾക്കുശേഷം അമ്മയ്ക്കൊപ്പം എടുത്ത ഫൊട്ടോയാണ് രണ്ടാമത്തേത്. പാർവ്വതി, രഞ്ജിനി ഹരിദാസ് അടക്കമുള്ളവർ പൂർണിമയുടെ അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.
ദിലീപിനൊപ്പമുള്ള ‘വർണ്ണക്കാഴ്ചകളാ’ണ് പൂർണിമ ആദ്യം അഭിനയിച്ച ചിത്രം. ‘മേഘമൽഹാർ’ എന്ന ചിത്രത്തിൽ മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളിപ്പാട്ട്, വീണ എന്നിവ അഭ്യസിച്ചു. മോഹിനിയാട്ടത്തിന് നാച്ചുറൽ ടാലന്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷനിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അടുത്തിടെയാണ് മികച്ച ബിസിനസ് സംരംഭകയ്ക്കുളള പുരസ്കാരം പൂര്‍ണിമ ഇന്ദ്രജിത്തിന് ലഭിച്ചത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രാണ എന്ന തന്റെ ബൊട്ടീക്കിലൂടെയും സ്വയം ഡിസൈൻ ചെയ്ത വസ്ത്രങ്ങളിലൂടെയും പൂർണിമ ഫാഷൻ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല.
Read More: കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് പൂർണിമ ഇന്ദ്രജിത്ത്; ചിത്രങ്ങൾ