/indian-express-malayalam/media/media_files/uploads/2023/01/poornima-.jpg)
മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. വിവാഹവാർഷികവും പൂർണിമയുടെ പിറന്നാളും ആഘോഷമാക്കാനായി ഇരുവരും തുർക്കിയിലെത്തിയിരുന്നു. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പൂർണിമ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
തുർക്കിയിൽ നിന്ന് മൺ പാത്രമുണ്ടാക്കാൻ പഠിക്കുന്ന റീലാണ് പൂർണിമ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. "ഇതുവരെയും ഇതു ചെയ്‌ത് നോക്കാത്തവരുണ്ടെങ്കിൽ അവരോട് ഒന്നേ എനിക്ക് പറയാനുള്ളൂ. ജീവതത്തിലെ ഏറ്റവും രസകരമായ അനുഭവമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്" പൂർണിമ വീഡിയോയ്ക്കൊപ്പം കുറിച്ചു.
ഇത്തരത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ താത്പര്യം കാണിക്കുന്ന താരമാണ് പൂർണിമ ഇതിനു മുൻപ് തറി ഉപയോഗിച്ച് വസ്ത്രം നെയ്‌തെടുക്കുന്ന പൂർണിമയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു.
2002 ഡിസംബർ 13നായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവർക്കും രണ്ട് പെൺമക്കളാണ്. പ്രാർഥനയും നക്ഷത്രയും. പ്രാർഥന ഒരു പിന്നണി ഗായിക കൂടിയാണ്.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം പൂർണിമ അഭിനയത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. പൂർണിമ അഭിനയിച്ച 'തുറമുഖം' എന്ന ചിത്രം റിലീസ് കാത്തിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us